2012, നവംബർ 13, ചൊവ്വാഴ്ച

കവിത : ഖുര്‍ആന്‍ സുകൃതി കളുടെ വഴികാട്ടികവിത
.................
                      ഖുര്‍ആന്‍ സുകൃതി കളുടെ  വഴികാട്ടി
               .................................................................................
പാരില്‍ പ്രകാശമായ് നേരിന്റെ ദീപമായ്
സര്‍വ്വാധി നാഥനില്ന്നവതീര്‍ണ മായിത്
സന്തോഷ വാര്‍ത്തയും സാരോപദേശവും
ഏറെ തികഞ്ഞൊരു വേദ ഗ്രന്ഥം മിത്
പൂര്‍വ വേദങ്ങളും പുണ്യ പ്രവാചകരും
സത്യമെന്നോതുന്നു ഈ മഹത് ഗ്രന്ഥം
സര്‍വം ഗ്രഹിക്കയും നന്മ കൈകൊള്കയും
ചെയ്യുവോരത്രേ ബുദ്ധി പ്രഭാവകര്‍
നന്മയില്‍ വര്‍ത്തിക്കും മര്‍ത്ത്യര്‍ക്കു വഴികാട്ടി
നന്മയില്ലാത്തോര്‍ക്ക് താക്കീതുമായ് എത്തി
ഇന്നലയും ഇന്നും നാളെയും അറിയുന്ന
നാഥന്റെ അറിവിന്റെ ഭാഗാമീഗ്രന്ഥം
കാലങ്ങള്‍ ഏറെ കടന്നു വന്നു ഇതു
കെല്‍പ്പുറ്റ ജനതയെ വാര്‍ത്തെടുത്തൂ
കാലാന്തരങ്ങളില്‍ വെട്ടം ചൊരിഞ്ഞിടും
കാലങ്ങള്‍ക്കൊക്കെ അതീതമായ് തീര്‍ന്നിടും
കേള്‍ക്കാന്‍ കൗതുകം സത്യോപദേശങ്ങള്‍
കാതോര്ത്തു കേള്‍ക്കുകില്‍ വാരിപ്പുണര്ന്നിടും  
ഏകനാം ദൈവത്തിന്‍ സൃഷ്ടികള്‍ സര്‍വ്വരും 
ഏക മാതാപിത മക്കളെന്നോതുന്നു
വര്‍ണ്ണവും വര്‍ഗ്ഗവും കുല ജാതി മഹിമയും
ഒന്നുമേ ദൈവത്തിന്‍ മുന്നിലെത്തുന്നില്ലാ
നന്മയില്‍ മുന്നേറും ജനമേതുമാകട്ടെ
ദൈവ സ്നേഹത്താല്‍ വളര്‍ത്തീടുമേ സത്യം
അറിവിന്റെ സാഗരം ആത്മാവില്‍ കുളിരേകും
അറിയുകില്‍ അത്ഭുതം കൂറിടും ആരുമേ
സ്നേഹസ്വരൂപനാം   ദൈവം മനുഷ്യന്
സ്വര്‍ഗ്ഗീയ പാത നിവര്‍ത്തീ ഇതുവഴി     
             സുലൈമാന്‍ പെരുമുക്ക്
                     00971553538596
             sulaimanperumukku@gmail.com     

4 അഭിപ്രായങ്ങള്‍:

2012, നവംബർ 14 5:03 AM ല്‍, Blogger ഷൈജു.എ.എച്ച് പറഞ്ഞു...

അസ്സലാമു അലൈക്കും

വളരെ നല്ല കവിത. മാനവീകതക്ക് എപ്പോഴും വെളിച്ചവും തണലുമാണ് ഖുറാന്‍ ...
കൂടുതല്‍ കവിതകള്‍ വിരിയട്ടെ...ആശംസകള്‍ ...സസ്നേഹം

www.ettavattam.blogspot.com

 
2012, നവംബർ 14 7:12 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

അകലങ്ങളില്‍ നിന്ന് പ്രോത്സാഹനങ്ങള്‍ ലഭിക്കുമ്പോള്‍ എന്‍റെ ഹൃദയം പ്രകമ്പനം കൊള്ളും ,
അപ്പോള്‍ കരിങ്കല്ലു പോലുള്ള എന്‍റെ മനസ്സ്
വീണ്ടും പാടാന്‍ തുടങ്ങും ....നന്ദി നന്ദി ...ഒരു പാട് നന്ദി...

 
2012, നവംബർ 18 11:41 PM ല്‍, Blogger Feroze പറഞ്ഞു...

ഖുര്‍ആന്‍ എന്നാ മഹാ സാഗരത്തെ പറ്റി കവിതകള്‍ എഴുതിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍, ഇനിയും പ്രവാചകനെയും, ഖുരനെയും കുറിച്ച് എഴുതൂ,

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Keralaa

 
2012, നവംബർ 19 6:16 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നന്ദി ...ഒരു പാട് നന്ദി ഇത്തരം അഭിപ്രായങ്ങളും
നിര്‍ദേശങ്ങളും ലഭിക്കുന്നത് എനിക്കൊരു ഉണര്‍ത്തു പാട്ടാണ് ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം