കവിത:ഒസ്യത്ത്
കവിത
———
ഒസ്യത്ത്
........................
———
ഒസ്യത്ത്
........................
സ്‌നേഹം മഴയായ്
പെയ്‌തുനില്‍ക്കട്ടെ
സൗഹൃദം പൂക്കളായ്
വിടർന്നുനില്‍ക്കട്ടെ
ഓർക്കുക
ആർക്കോവേണ്ടിയല്ല
ഈ സൂര്യനുദിച്ചത്
അത് നമുക്കുംകൂടിയുള്ളതാണ്
ആർക്കോവേണ്ടിയല്ല
ഈ സൂര്യനുദിച്ചത്
അത് നമുക്കുംകൂടിയുള്ളതാണ്
ആർക്കോവേണ്ടിയല്ല
ഈ നിലാവുപൂത്തത്
നമ്മളും അതിന്റെ
അവകാശികളാണ്
ഈ നിലാവുപൂത്തത്
നമ്മളും അതിന്റെ
അവകാശികളാണ്
ഭൂമി ആരുടേയും
അടിമയല്ല
എല്ലാവരും
ഭൂമിക്കടിയി ഒതുങ്ങേണ്ടിവരും
അടിമയല്ല
എല്ലാവരും
ഭൂമിക്കടിയി ഒതുങ്ങേണ്ടിവരും
ലോകം
വെട്ടിപ്പിടിച്ചവരൊക്കെ
വെറുങ്കയ്യോടെ മടങ്ങിപ്പോയി
വെറുങ്കയ്യോടെ മടങ്ങിപ്പോയി
ഇവിടെ
വായുവും വെള്ളവും
സകലർക്കും സമമാണ്
വായുവും വെള്ളവും
സകലർക്കും സമമാണ്
അന്യന്റെനേരെ
വിരല്‍ ചൂണ്ടുന്നവന്‍
സ്വന്തം കൈകളിലേക്കൊന്നു—
നോക്കട്ടെ
അന്ധനാണെങ്കിലും
അകക്കണ്ണില്‍ തെളിയും
തനിക്കുനേരെ ചൂണ്ടുന്ന
വിരലുകള്‍ എത്രെയെന്ന്.
വിരല്‍ ചൂണ്ടുന്നവന്‍
സ്വന്തം കൈകളിലേക്കൊന്നു—
നോക്കട്ടെ
അന്ധനാണെങ്കിലും
അകക്കണ്ണില്‍ തെളിയും
തനിക്കുനേരെ ചൂണ്ടുന്ന
വിരലുകള്‍ എത്രെയെന്ന്.
സമയം ആരും
വെട്ടിപ്പിടിക്കുന്നതല്ല
അത് ദാനമായി കിട്ടുന്നതാണ്
അത് ആരെയും
കാത്തു നില്ക്കുകില്ല
അത് എന്തിനു ചിലവഴിച്ചു
എന്നതാണ് ചോദ്യം
ഉറക്കവും
കറക്കവും
കേവല വിനോദവുമാണ്
ജീവിതമെങ്കിൽ
അതൊരു പാഴ് ജന്മമാണ്
-------------------------------------------
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
നന്മ പെയ്യുന്ന വരികള്‍
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം