2017, ജൂലൈ 24, തിങ്കളാഴ്‌ച

ഇത് ഭീകരരുടെ ചിത്രo


ഇത് ഭീകരരുടെ ചിത്രം!
~ ~ ~ ~ ~ ~ ~ ~ ~ ~ ~
മതം മാറിയാൽ
തല വെട്ടിടും,
മാറിയില്ലെങ്കിലോ
കൈ വെട്ടിടും!
രാഷ്ട്രീയം
മാറിയാലോ
രക്തം ചാലിട്ടൊഴുകിടും
പിന്നെ മുഖം പോലും
തിരിച്ചറിയില്ല, ഇത്
ഭാരത ഭീകരത
ഇന്നു വരച്ച ചിത്രം!
ഇത്
മതമാഫിയയും
രാഷ്ട്രീയ ജന്മികളും
കറുത്ത ഹൃദയo കൊണ്ട്
കൈയ്യൊപ്പു ചാർത്തിയ ചിത്രം!!
ഇവിടെ മാനവീകത മനസ്സുകൊണ്ട്
പാടുന്നവരെവിടെ?
അവരെവിടെ?...
അവരെയാണ്
പ്രകൃതി തേടുന്നതിന്ന്!
ഇവിടെ
വില്ലനാണിന്ന്
നായകനായി നടിക്കുന്നത്!!
ധർമ്മവും
അധർമ്മവും
തിരിച്ചറിയാത്തവർ
ന്നോക്കിച്ചിരിക്കുന്നു.
ബുദ്ധനും കൃഷ്ണനും
യേശുവും നബിയും
പിന്നെ മാർക്സും ഗാന്ധിയും ഒക്കെ ചേർന്നു വന്നാലും അനുജരർ കല്ലെറിഞ്ഞാട്ടിടും.
എവിടെ, എവിടെ
തിരിഞ്ഞു നോക്കിയാലും
അവിടെ ചതിയും വഞ്ചനയും മായവും മായാജാലവും മാത്രം!
ഏ മനുഷ്യാ...
ഇനിയെങ്കിലും
നീ മനുഷ്യനാവണം,
മോചനം ഇനി
മനുഷ്യനിൽ മാത്രം.
ഇവിടെ മാനവീകത
മനസ്സുകൊണ്ടു
പാടുന്നവരെവിടെ?
അവരെവിടെ?...
അവരെയാണ്
പ്രകൃതി തേടുന്നതിന്ന്!
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം