നുണയുടെ രാഷ്ട്രീയം!
നുണയുടെ രാഷ്ട്രീയം!
<><><><><><><><><><>
നെറികേടിൻ്റെ
രാഷ്ട്രീയത്തെ
നുണകളാണ് എന്നും
താങ്ങി നിർത്തുന്നത്!
<><><><><><><><><><>
നെറികേടിൻ്റെ
രാഷ്ട്രീയത്തെ
നുണകളാണ് എന്നും
താങ്ങി നിർത്തുന്നത്!
അധികാരികൾ
അഹങ്കാരികളായാൽ
സത്യത്തെ നിത്യവും
ഞെക്കിക്കൊല്ലും.
അഹങ്കാരികളായാൽ
സത്യത്തെ നിത്യവും
ഞെക്കിക്കൊല്ലും.
പൂക്കളെ
മുള്ളെന്നും കാറമുള്ളെന്നും
വിളിച്ചു രസിക്കും.
മുള്ളെന്നും കാറമുള്ളെന്നും
വിളിച്ചു രസിക്കും.
കുരച്ചു വരുന്ന
അനീതികളെ ചിരിച്ചുകൊണ്ട്
നേരിടുന്നവരെയും തല്ലിച്ചതയ്ക്കും!
അനീതികളെ ചിരിച്ചുകൊണ്ട്
നേരിടുന്നവരെയും തല്ലിച്ചതയ്ക്കും!
അതു കണ്ട്
അവരുടെ അടിമകൾ
വാഴ്ത്തുപാട്ട് പാടിയാടും.
അവരുടെ അടിമകൾ
വാഴ്ത്തുപാട്ട് പാടിയാടും.
പകൽ വെളിച്ചത്തിലെ
നേർക്കാഴ്ചകൾക്ക് മുന്നിൽ
സഹിച്ചിരുന്നാൽ വികസനം
താനെ വരുമെന്നാണ്
അധികാര ജന്മികളുടെ പുതുമൊഴി!
നേർക്കാഴ്ചകൾക്ക് മുന്നിൽ
സഹിച്ചിരുന്നാൽ വികസനം
താനെ വരുമെന്നാണ്
അധികാര ജന്മികളുടെ പുതുമൊഴി!
ഇന്നലെ
ഇരകളോടൊപ്പം നിന്നവർ
ഇന്ന് വേട്ടക്കാരോടൊപ്പമാണ്!!
ഇരകളോടൊപ്പം നിന്നവർ
ഇന്ന് വേട്ടക്കാരോടൊപ്പമാണ്!!
വിശന്നാൽ
വിപ്ലവം അതിൻ്റെ
മക്കളേയും ചുട്ടു തിന്നുമെന്നത്
പിന്നെയും നമ്മളെ പഠിപ്പിക്കുന്നു!
വിപ്ലവം അതിൻ്റെ
മക്കളേയും ചുട്ടു തിന്നുമെന്നത്
പിന്നെയും നമ്മളെ പഠിപ്പിക്കുന്നു!
------------------------------ ---------
സുലൈമാൻ പെരുമുക്ക്
സുലൈമാൻ പെരുമുക്ക്
sulaiman perumukku പോസ്റ്റ് ചെയ്തത് @ 7:17 AM 0 അഭിപ്രായങ്ങള്‍
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം