2017, ജൂൺ 30, വെള്ളിയാഴ്‌ച

ജുനൈദേ.. .


*ജുനൈദേ...
-------------------
ജുനൈദേ...
നീ മരിച്ചിട്ടില്ല!
നീ ഒരിക്കലും മരിക്കില്ല!!
ജനകോടികളിലും
ജഗന്നിയന്താവിലും
നീ ജീവിച്ചിരിക്കും!!!
നിന്നെ കൊന്ന
മനസ്സുകളിലും നീ
ജീവിച്ചു കൊണ്ടിരിക്കും-
അവരിൽ
ചിലരെങ്കിലും നീയായിരുന്നു
ശരിയെന്നു പറഞ്ഞേക്കാം.**
ഇന്നിവിടെ
ഗോ രക്ഷാഭീകരർ
ഉറഞ്ഞു തുളളുമ്പോൾ
ഗോരാജാവ്
യോഗനിദ്രയിലാണ്!
മാനവീകതയുടെ
പാട്ടുകാർ പതിവുപോലെ
കനത്ത മൗനത്തിലും!!
അവരാണ്
അക്രമികൾക്ക്‌
ആത്മധൈര്യം പകരുന്നത്.
തപസ്സിരിക്കുന്ന
ശാപത്തെ വിളിച്ചുണർത്തുന്നതും
അവർ തന്നെയാണ്!
ജുനൈദേ...
നീ മരിച്ചിട്ടില്ല!
നീ ഒരിക്കലും മരിക്കില്ല!!
ജനകോടികളിലും
ജഗന്നിയന്താവിലും
നീ ജീവിച്ചിരിക്കും!!!
--------------------------------
* സംഘി ഭീകരർ കൊന്ന
16 വയസുള്ള ജുനൈദാണിത്!
** ചരിത്രത്തിൽ അങ്ങനെ
ചില തിരുത്തലുകളുണ്ട്!!
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം