2017, ജൂൺ 30, വെള്ളിയാഴ്‌ച

ട്രoപിൻ്റെ അറവ് !


ട്രoപിൻ്റെ അറവ് !
----------------------
ആരെയാണ്
അറുക്കേണ്ടതെന്ന്
അവരെ പഠിപ്പിച്ചു കൊണ്ട്
അറവുകാരൻ മടങ്ങിപ്പോയി!
മന്ദബുദ്ധികൾ
ദൈവ നാമത്തിൽ
സ്വന്തം സഹോദരനെ
അറുക്കുമ്പോൾ
ട്രoപിസ്റ്റുകൾ പൊട്ടിച്ചിരിക്കും!!
വലതു കൈകൊണ്ട്
ട്രoപ് കഹ് വ
കുടിക്കുമ്പോൾ
ശീലമുള്ള ഇടതു കൈയിലെ
ഒറ്റ വെടികൊണ്ട് അയാൾ
ഒരുപാട് പക്ഷിളെ
ഉന്നം വെക്കുകയായിരുന്നു!!!
അതാണ്
അമേരിക്ക ,
അമേരിക്ക അറുക്കുമ്പോൾ
ഇരകളെകൊണ്ട് തന്നെ അറുപ്പിക്കും!
അവയവങ്ങളൊക്കെ
അറുത്തു മാറ്റികൊണ്ട്
കഴുത്തറുക്കുന്നതാണ്
കഠിന ഹൃദയരുടെ പതിവു രീതികൾ!!
<><><><><><><><><><><>
സുലൈമാൻ പെരുമുക്ക്

1 അഭിപ്രായങ്ങള്‍:

2020, സെപ്റ്റംബർ 6 11:32 PM ല്‍, Blogger IAHIA പറഞ്ഞു...

"""Chelsea budget £ 100m>> Find players in 2 positions"""

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം