2017, ജൂൺ 30, വെള്ളിയാഴ്‌ച

മനുഷ്യരെവിടെ?


മനുഷ്യരെവിടെ?
--------------------------
നമ്മൾ
പൊട്ടിച്ചിരിക്കുന്ന
ഈ ലോകത്ത്‌ ഒരുപാടു പേർ
ഇന്ന് തേങ്ങിക്കരയുന്നുണ്ട്.
കോടാനുകോടി
കുഞ്ഞുമക്കൾ
പട്ടിണിയിലാണ്!*
പട്ടിണി
പച്ചക്കിട്ട് കൊല്ലുന്നവരുടെ
കണക്കെടുത്താൽ
കണക്കു യന്ത്രo മരിക്കും.
നമ്മൾ
ആനന്ദത്തിൽ
ആറാടുമ്പോൾ ഉയരത്തിൽ
പറക്കാനാണ് പിന്നെയും മോഹം.
കണ്ണീരും വേദനയും
കാണാൻ മടിക്കുന്ന
കപട ഹൃദയങ്ങളുടെ
കൂടാരമാണ് ഇന്നീലോകം!!
കോടികളുടെ
കോട്ടിട്ടു നടക്കുന്നവരെ
കാണാനാണ് ജനത്തിരക്ക്!!!
ഇവിടെ
ഉടുതുണിക്ക്
മറുതുണിയില്ലാതെ
കുഴിമാടത്തിലെന്ന പോലെ
കിടക്കുന്നുണ്ടിവിടെ ജനകോടികൾ.**
തുരുമ്പ് പിടിക്കുന്ന
ആയുധങ്ങൾ തൂക്കിവിറ്റാൽ
തീരുന്ന പ്രശ്നമേ ഈ ലോകത്തുള്ളൂ.
അതിന്
അധികാര സ്ഥാനത്തൊക്കെ
മനുഷ്യർ വന്നെത്തണം!
--------------------------------------
*എററവും പുതിയ
കണക്കു പറയുന്നത് ഇന്ത്യയിൽ
30 ദശലക്ഷം അനാഥരുണ്ടെന്നാണ്.
അവരുടെ ജീവിതം കേട്ടാൽ
കരിങ്കല്ല് പോലും കരയും!
** ആയുധ കച്ചവടക്കാരുടെ
തന്ത്രമായി ഒരു യുദ്ധമോ അല്ലെങ്കിൽ
ശാപ ജന്മങ്ങളുടെ ഫലമായി ഒരു
പ്രകൃതിദുരന്തമോ വന്നാൽ നിമിഷ
നേരം കൊണ്ട് എല്ലാ ചിരിയും മരിക്കും!!
<><><><><><><><><><><>
സുലൈമാൻ പെരുമുക്ക്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം