2017, ജൂൺ 30, വെള്ളിയാഴ്‌ച

കഥ


കഥ
--------
ഹൈദർക്ക സ്വഹാബിയായി.*
<><><><><><><><><><><><>
കൈയിൽ ഒരു പൊതിയുമായി തിരക്കിട്ട്
നടന്നു വരുന്ന ഹൈദർക്കാനെ കണ്ടപ്പോ
ൾ ഞാൻ ചോദിച്ചു എന്താ ഹൈദർക്കാ
ഇത്ര തിരക്കിട്ട് നടന്നു പോകുന്നത്?
ഹൈദർക്ക: ഹൊ, അതൊന്നും പറയണ്ട
,പള്ളിയിൽ നോമ്പുതുറക്കാൻ എന്തൊരു
തിരക്കാണ്! ബിരിയാണിക്ക് ഭയങ്കര അടി
പിടി. ഞാൻ: അതെന്താ ബിരിയാണി തിക
യുന്നില്ലേ? ഹൈദർക്ക: അതൊന്നും ഞാൻ
നോക്കിയില്ല, കുത്തിത്തിരക്കി എനിക്ക് കി
ട്ടിയതുമായി ഞാൻ ഇങ്ങട്ട് ഓടി.
ഞാൻ:
ഹൈദർക്കാ നിങ്ങൾക്ക് ആ മൂന്ന് സ്വഹാ
ബികളുടെ ചരിത്രം അറിയുമൊ? ഹൈദർ
ക്ക: ഏത് മൂന്ന് സ്വഹാബികളുടെ? അന്ന് രണാങ്കണത്തിൽ വെച്ച് മുറിവേറ്റ അവർ
മരണത്തിലേക്ക് വഴുതി വീഴുമ്പോൾ വെ
ള്ളവുമായി വന്ന ആളോട് അടുകിടക്കുന്ന
സഹോദരനെ ചൂണ്ടി അദ്ദേഹത്തിന് കൊ
ടുക്കൂ എന്ന് മൂവരും പറഞ്ഞു കൊണ്ട് ആ
രും വെള്ളം കുടിക്കാതെ രക്ത സാക്ഷിക
ളായ ആ സ്വഹാബികളുടെ ചരിത്രം!
പലവട്ടം കേട്ട ആ ചരിത്രം ഹൈദർക്ക
ഹൃദയം കൊണ്ട് കേട്ടപ്പോൾ ഉയർത്തിപ്പി
ടിച്ച തല മെല്ലെ താഴ്ന്നു! പിന്നെ അദേഹം
എന്നെ ഒന്നു നോക്കിക്കൊണ്ട് വന്ന വഴി
തിരിച്ചു നടന്നു. അതെ, ആ പോക്ക് പള്ളി
യിലേക്കാണ്. ഒരു നിമിഷം മുമ്പ് എന്നെ
നോക്കിയ ആ കണ്ണുകളിലേക്ക് മനസ്സു
കൊണ്ട് ഞാൻ നോക്കിയപ്പോൾ ആ ക
ണ്ണുകൾ നിറഞ്ഞിരുന്നു. വന്നതിലും വേഗ
ത്തിലുള്ള ഹൈദർക്കാൻ്റെ ആ പോക്ക്‌ ക
ണ്ടാൽ ആർക്കും തോന്നും ഹൈദർക്ക ഇ
പ്പോൾ ആ മൂന്ന് സ്വഹാബികളിൽ ഒരാളാ
യി മാറിയിരിക്കുന്നു എന്ന്.
-----------------------------------------------
* സ്വഹാബി = പ്രവാചക ശിഷ്യൻ.
=========================
സുലൈമാൻ പെരുമുക്ക്

3 അഭിപ്രായങ്ങള്‍:

2020, സെപ്റ്റംബർ 8 3:40 AM ല്‍, Blogger IAHIA പറഞ്ഞു...

"""Giroud isn't worried.>> Werner takes the position."""

 
2020, സെപ്റ്റംബർ 15 1:43 AM ല്‍, Blogger edok69 പറഞ്ഞു...

This is my blog. Click here.
เล่นเกม การพนันออนไลน์ ควรเลือก เล่นกับ เว็บไซต์ ที่ เหมาะสม

 
2020, സെപ്റ്റംബർ 15 4:05 AM ല്‍, Blogger UpdateNewth പറഞ്ഞു...

Update News Manchester United
Gareth Bale

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം