തുണിയുടുക്കാത്ത സത്യം! *
------------------------------------------
അറിവിൻ്റെ മുറ്റത്തെ
പൂന്തോട്ടം കണ്ടാൽ
ചിലർ പാടി നടക്കും
അത് ആയുധക്കൂട്ടമാണെന്ന്!
അവരുടെ മുറ്റത്തെ
ആയുധം കണ്ടാൽ
ദൈവമില്ലെന്നു
ചൊല്ലുന്നവനും പറയും
അത് പൂജയ്ക്കുള്ളതാണെന്ന്!!
വിഷം പുരണ്ട
നാവുകൾ
ചിഹ്നങ്ങൾ നോക്കി
വിധി പറയുന്ന കാലമാണിത്!!!
ഈ തുണിയുടുക്കാത്ത
സത്യത്തെ പൊറുപ്പിക്കാൻ
പൊതുബോധത്തിനും
ഇന്ന് വയ്യാതായി!!!
<><><><><><><><><><><><>
മഹാരാജാസ് കോളേജിൽ
നമ്മൾ കണ്ടെതെന്താണ്?
________________________
സുലൈമാൻ പെരുമുക്ക്
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം