2016, നവംബർ 20, ഞായറാഴ്‌ച

നോട്ടിനായ് നീട്ടിയ കൈകള്‍!!!


  നോട്ടിനായ് നീട്ടിയ കൈകള്‍!!!
~~~~~~~~~~~~~~~~~~~~~

സിംഹാസനത്തില്‍
ഇരിക്കുമ്പോള്‍
രാജാവ്‌ വിളമ്പരംചെയ്‌തു,
കൈനീട്ടുക,
ലക്ഷങ്ങള്‍ വന്നെത്തും!!!

ലോട്ടറിക്കാരന്റെ
മധുര വാഗ്‌ദാനങ്ങളെ
പ്രണയിക്കുന്ന ജനം
കൈനീട്ടി, കൊടുത്തു!

ഇന്ന്‌
കൈയിലുള്ളതും പോയി,
കൈനീട്ടിത്തന്നെ നില്‍പായി!!

ഒരു ജനതയെ
ഒറ്റ രാത്രകൊണ്ട്
ദരിദ്രരാക്കി;എങ്ങനെ
കൈനീട്ടിക്കാമെന്ന്‌ പഠിപ്പിച്ച
രാജാവിന്റെ പേര്‌ തലമുറകള്‍
ഒരിക്കലും മറക്കില്ല!!!

കള്ളപ്പണക്കാർ
കൊട്ടാരങ്ങളില്‍
സുഖനിദ്രയിലാണ്‌!!

പ്രജകള്‍
കൈനീട്ടി നീട്ടി,
തെരുവിലലയുന്നു!!


നീട്ടിത്തളരുന്ന
കൈകളൊന്നുയർന്നാല്‍
സിംഹാസനം ആടിയുലയും!!!

ജനസാഗരത്തില്‍നിന്ന്‌
ഉയരുന്ന സുനാമിയില്‍
ഒലിച്ചുപോകാത്ത
സിംഹാസനമൊന്നും ഉലകത്തിലില്ല!!!

മോചനത്തെക്കാള്‍
ചങ്ങലയെ
സ്‌നേഹിക്കുന്നവർ
തലമുറകള്‍ക്ക്‌ ശാപമാണ്‌!!!
<><><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, നവംബർ 21 5:29 AM ല്‍, Blogger Anurag പറഞ്ഞു...

Aarkkum onnum nashtappettittilla kalla panakkarkkanu ningalude polathe pedi, pathrakkarkkum, chanel karkkum avaride varumanam kuranjathinte vairagyam athaninnu evide nadakkunnath

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം