2016, നവംബർ 21, തിങ്കളാഴ്‌ച

ലാലേട്ടനോട്‌...


   ലാലേട്ടനോട്‌...
 ~~~~~~~~~~~~
അല്ല,ലാലേട്ടാ
പുല്ലുപോലെ
വലിച്ചെറിയുന്ന വാക്കിലൂടെ
പല്ല്‌ പോകുന്നത്‌ കണ്ടില്ലെ!

എല്ലില്ലാത്ത നാവുകൊണ്ട്‌
ഏമാന്റെ"ഷൂ'നക്കിയത്‌
അഭിനയമാണെന്നാണ്‌
ജനം കരുതിയത്‌!!

ഇന്ന്‌ ജനം
തിരിച്ചറിഞ്ഞു,അത്‌
പരിശീലനമായിരുന്നുവെന്ന്‌!!

സാരമില്ല,
മഹാനടന്‍ മന്ദബുദ്ധിയായും
അഭിനയിച്ചിട്ടുണ്ടല്ലൊ!

ആരൊക്കെയോ
ഊ തിവീർപ്പിച്ചപ്പോള്‍
മഹാനടനെന്നു വിളിക്കാന്‍
മലയാളിയുടെ മനസ്സ്‌
പാകപ്പെട്ടതാണന്ന അഴിക്കോടിന്റെ മൊഴി
ഓർമയിലെത്തുന്നു!!

അഭിനയിച്ചു
നേടുന്നത്‌, കറുപ്പും
വെളുപ്പുമായി
കൊട്ടരത്തിലെത്താന്‍
വഴികളുണ്ടേറെ!!!

എന്നാലും,
ജീവിക്കുന്നവന്‍
വിയർപ്പ്‌ വെളുപ്പിക്കാന്‍
നില്‍ക്കുമ്പോള്‍ ഈ വായ്‌ നാറ്റം
അസഹ്യമാണ്‌ ലാലേട്ടാ...
അസഹ്യമാണ്‌.
——————————
 സുലൈമാന്‍ പെരുമുക്ക്‌0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം