2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഞാനും കരഞ്ഞു

ഞാനും കരഞ്ഞു
 <><><><><><><>

ബലിദാനിയും
ശഹീദും രക്തസാക്ഷിയും
കൊല്ലപ്പെട്ടപ്പോള്‍
ആരൊക്കെയോ
ഒളിഞ്ഞിരുന്ന്‌ ചിരിച്ചു.

പക്ഷേ,
ഞാന്‍ ചരിച്ചില്ല,
കരഞ്ഞതുമില്ല.

എണ്ണിയാല്‍
തീരാത്ത വെട്ടേറ്റ്‌
അവരെപ്പോലെ പലരും
ഇവിടെ മരിച്ചുവീണു,
എന്നിട്ടും ഞാന്‍ കരഞ്ഞില്ല.

കാരണം
അവരുടെ അരയില്‍
ആരയോ ചൂണ്ടിയ
മൂർച്ചയുള്ള വാളാണ്‌
ഞാന്‍ കണ്ടത്‌.

പക്ഷേ,
അവരുടെ അമ്മയും
പെങ്ങളും പ്രേയസികളും
മക്കളും കരഞ്ഞപ്പോള്‍
ഈ ഞാനും കരഞ്ഞും.

ആ കാഴ്‌ചകണ്ടാല്‍
മനുഷ്യപ്പറ്റുള്ളവരൊക്കെ
കരഞ്ഞുപോകും!

കണ്ടില്ലേ,
ഇന്നലെയും ഇന്നും
ആകാശവും ഇടക്കിടെ
തേങ്ങിക്കരയുന്നത്‌?
~~~~~~~~~~~~~~~~~
 സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ഒക്‌ടോബർ 16 8:19 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഹോ!കണ്ണീര്‍ത്തടങ്ങള്‍ തീര്‍ക്കുന്നവര്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം