ദൈവമേ നന്ദി
ദൈവമേ നന്ദി
~~~~~~~~~~~
ശീലങ്ങളെ
വലിച്ചെറിയാന്‍
പഠിപ്പിച്ച മാസമാണിത്
മോഹങ്ങളെ
മാറ്റിവെക്കാന്‍ പഠിപ്പിച്ചതും
ഈമാസമാണ്, അതെ
ഇത് റമദാന്‍ മാസമാണ്.
കൈയെത്തും ദൂരത്ത്
മഹാരുചിക്കൂട്ടൂകളുണ്ട്
നോക്കെത്തും
ദൂരത്ത് ആരുമില്ല,
എന്നിട്ടും ഞനൊന്നും കാണുന്നില്ല.
ഇത്
നന്ദിയുള്ള ദാസരൊക്കെ
നന്ദിയോതുന്ന മാസം
മാനവീകതയുടെ
ജീവിത രേഖ
തെളിഞ്ഞ മാസം
എത്ര അനുഗൃഹീതം
നേരിനോട്
ചാരിനില്‍ക്കുന്നവന്റെ
നെഞ്ചിലാണ് ദൈവത്തിന്റെ
കൈയ്യൊപ്പെന്ന് ഉറക്കെച്ചൊല്ലിയ
ഗ്രന്ഥം ഇറങ്ങിവന്നതിവിടെ
ഒരാണില്‍നിന്നും
പെണ്ണില്‍നിന്നും
പിറന്നവരൊക്കെ
സമന്‍മാരെന്നു വിളിച്ചോതുന്ന
മാസം വെളിച്ചമാണ്
ഈ ദിവ്യ
വെളിച്ചത്തില്‍
മുങ്ങിനില്‍ക്കുന്ന ഞാന്‍
വ്രതമെടുത്തു നന്ദിയോതുന്നു
ദൈവമേ നന്ദി,
ഒരുപാടു നന്ദി
പിന്നെയും പിന്നെയും
നന്ദിയോതുന്നു ഞാന്‍.
~~~~~~~~~~~~~~~~~
സൂലൈമാന്‍ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
എന്നുമെന്നും നന്മകള്‍ ഉണ്ടാകട്ടെ!
ആശംസകള്‍
വരവിനുംനല്ല വാക്കിനുO നന്ദി തങ്കപ്പേട്ടാ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം