'ഭരണ 'വിധി
"ഭരണ'വിധി?
——————
നാടു
നന്നാവാന്‍
ഞങ്ങള്‍തന്നെ
വരണമെന്നു പറയുന്നവർ
സ്വയം നന്നാവാതെ
നാട് എങ്ങനെ നന്നാവും?
ഞങ്ങള്‍ വന്നാല്‍
എല്ലാം ശരിയാവുമെന്നു
ചൊല്ലുന്നവർ
പലവട്ടം വന്നിട്ടും
നാട്ടില്‍ കട്ടപ്പുകയാണിന്നും
രാഷ്ട്രീയം
കറുപ്പിനേക്കാള്‍
ലഹരിയായവർക്ക്
ഇനി എന്നാണ്
ബോധംതെളിയുക?
അധികാരത്തിന്റെ
തമ്പുരാക്കള്‍
വലതുഭാഗത്തും
ഇടതുഭാഗത്തും
തലോടുമ്പോള്‍
കീഴാളജീവികള്‍
എല്ലാം മറക്കുന്നു
സത്യം
നട്ടുച്ചസൂര്യനെപ്പോലെ
മുന്നിലുണ്ട്
പക്ഷേ,ജനം
രാഷ്ട്രീയമാടമ്പികളുടെ
പിന്നിലാണ്.
പ്രവചനക്കാരന്റെ
ആയിരത്തിലൊന്നു
ഫലിച്ചാല്‍ ജനം
ഏറ്റുപാടുന്നതുപോലെ
കപട രാഷ്ട്രീയക്കാരന്റെ
മധുരവാഗ്‌ദാനങ്ങളില്‍ ഒന്ന്
അബദ്ധത്തില്‍ പുലർന്നാല്‍
ജനത്തിന് അതുമതി
കാതോർത്തു
കേള്‍ക്കുക
അവർ
നിങ്ങളുടെ കൈകളാല്‍
തോണ്ടിക്കുന്നത്
നിങ്ങളുടെ കുഴിമാടങ്ങളാണ്.
————————————
സുലൈമാന്‍ പെരുമുക്ക്
——————
നാടു
നന്നാവാന്‍
ഞങ്ങള്‍തന്നെ
വരണമെന്നു പറയുന്നവർ
സ്വയം നന്നാവാതെ
നാട് എങ്ങനെ നന്നാവും?
ഞങ്ങള്‍ വന്നാല്‍
എല്ലാം ശരിയാവുമെന്നു
ചൊല്ലുന്നവർ
പലവട്ടം വന്നിട്ടും
നാട്ടില്‍ കട്ടപ്പുകയാണിന്നും
രാഷ്ട്രീയം
കറുപ്പിനേക്കാള്‍
ലഹരിയായവർക്ക്
ഇനി എന്നാണ്
ബോധംതെളിയുക?
അധികാരത്തിന്റെ
തമ്പുരാക്കള്‍
വലതുഭാഗത്തും
ഇടതുഭാഗത്തും
തലോടുമ്പോള്‍
കീഴാളജീവികള്‍
എല്ലാം മറക്കുന്നു
സത്യം
നട്ടുച്ചസൂര്യനെപ്പോലെ
മുന്നിലുണ്ട്
പക്ഷേ,ജനം
രാഷ്ട്രീയമാടമ്പികളുടെ
പിന്നിലാണ്.
പ്രവചനക്കാരന്റെ
ആയിരത്തിലൊന്നു
ഫലിച്ചാല്‍ ജനം
ഏറ്റുപാടുന്നതുപോലെ
കപട രാഷ്ട്രീയക്കാരന്റെ
മധുരവാഗ്‌ദാനങ്ങളില്‍ ഒന്ന്
അബദ്ധത്തില്‍ പുലർന്നാല്‍
ജനത്തിന് അതുമതി
കാതോർത്തു
കേള്‍ക്കുക
അവർ
നിങ്ങളുടെ കൈകളാല്‍
തോണ്ടിക്കുന്നത്
നിങ്ങളുടെ കുഴിമാടങ്ങളാണ്.
————————————
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
നേരാംവഴി കാണാന്‍ വഴിയുണ്ടാകട്ടെ!
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം