2016, മേയ് 5, വ്യാഴാഴ്‌ച

പാവം ജിഷ


 
   പാവം"ജിഷ'
~~~~~~~~~~~
പാവം ജിഷ,
നമ്മുടെ മുന്നില്‍കിടന്നു
പിടഞ്ഞു മരിച്ചത്‌
നമ്മളാരും കണ്ടതില്ല.

കണ്ടാലും
കല്ലെറിയാന്‍
നമുക്കാവതില്ല

നമ്മള്‍
കല്ലെറിഞ്ഞാലും
കൊള്ളുന്നതൊക്കെ
"ജിഷ'യുടെ തലയിലായിരിക്കും

"ജിഷ'യെ
കൊന്നത്‌
മൃഗീയമായെന്നു
ഞാന്‍ പറയില്ല
കാരണം
"മൃഗ'ശാപമേല്‍ക്കാന്‍
എനിക്കാവില്ല

അത്‌
പൈശാചികമെന്നും
പറയില്ല ഞാന്‍,
കാരണം
സാങ്കല്‍പിക പിശാചിന്റെ
ഭയാനക മുഖംപോലും
പീഡനമേറ്റ ഭാവമാണ്‌.

"ജിഷ'യുടെ
മാനം ചവച്ചുതുപ്പിയതും
ദേഹം
പിച്ചിച്ചീന്തിയതും
മനുഷ്യനാണ്‌.

"സ്‌ത്രീ'ത്വത്തെ
തള്ളിപ്പറയുന്ന
കൊടുംഭീകരന്‍

അതെ,
അമ്മയേയും
പെങ്ങളേയും
മകളേയും
തിരിച്ചറിയാത്തവന്‍

അവന്‍
മൃഗമല്ല,പിശാചല്ല,
മനുഷ്യത്വംചുട്ടെരിച്ച
മനുഷ്യന്‍മാത്രം.

അവന്‍
അർഹിക്കുന്ന ശിക്ഷ
ജന സാഗരത്തിനു
നടുവില്‍വെച്ചു നല്‍കുമ്പോള്‍  അവനെപ്പോലൊരുവന്‍
ജനിക്കാന്‍ മടിക്കും

അതാണ്‌
മാതൃകാശിക്ഷ,
അത്‌ സ്‌ത്രീത്വത്തോട്‌
കാട്ടുന്ന മഹാനീതി.

കൊല്ലപ്പെട്ടത്‌
ക്രൂരമായെന്നു
പൊട്ടിക്കരഞ്ഞുപറഞ്ഞ്‌
വിധിയെപഴിക്കാന്‍
ഓടുന്നതാണ്‌ നമുക്കിഷ്ടം

കൊന്നവന്‍
പിടിക്കപ്പെട്ടാലും
കരുത്തനായി
തിരിച്ചെത്തുന്ന കാഴ്‌ചയാണ്‌
നമ്മള്‍ കണ്ടുശീലിച്ചത്‌

നാട്‌
നരകമാവുന്നത്‌
മുതലക്കണ്ണീരിന്റെ
കുത്തിയൊഴുക്കുകൊണ്ടാണ്‌

മാതാവിന്റെ
കാല്‍ചുവട്ടിലാണ്‌
സ്വർഗമെന്ന്‌ ചൊല്ലുമ്പോള്‍
"ജേസീബി'യു
മായെത്തുന്ന തലമുറ
സമുഹത്തിന്റെ
ശാപംതന്നെയാാണ്‌.

———————————
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ജൂൺ 1 11:12 AM ല്‍, Blogger Cv Thankappan പറഞ്ഞു...

മനുഷ്യത്വം ചുട്ടെരിച്ച മനുഷ്യന്‍ മാത്രം.
മൂര്‍ച്ചയുണ്ട്‌ വരികള്‍ക്ക്
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം