രാഷ്‌ട്രീയപ്പെരുമഴ...
രാഷ്‌ട്രീയപ്പെരുമഴ...
————————
ഈ
കൊടുംചൂടില്‍
ഇവിടെ തിമിർത്തു
പെയ്യുന്നത്
രാഷ്‌ട്രീയപ്പെരുമഴയാണ്
ഇവിടെ
കോരിച്ചൊരിയുന്ന
രക്തവൃഷ്ടി ഇന്ന്
ശാന്തമായത്
തിരഞ്ഞെടുപ്പുമാമാങ്കത്തിലെ
കൂട്ടപ്രാർത്ഥനകൊണ്ടാണ്
വർഗീയതയുടെ
വിഷമഴയും
ജീർണതയുടെ
മലിനമഴയുംകൊണ്ടാണ്
ജനം നടക്കുന്നത്
മരണത്തിലേക്ക്
എടുത്തുചാടുന്ന
"കമ്പ'പ്രിയരായവർക്ക്
ആഞടിച്ചെത്തുന്ന
മഖ്യധാരമഴയാണിനിയും
ഇഷ്ടമെങ്കി
വെള്ളംകുടിക്കാതെ മരിക്കാം
ഇവിടെ
പെയ്‌തിറങ്ങുന്ന
ജനപക്ഷകുളിർമഴ
കാണാന്‍ മടിക്കുന്നവന്‍
പ്രകൃതിസ്‌നേഹിയല്ല
അധികാരമോഹികള്‍
തീർക്കുന്ന
പെരുമഴയില്‍
പിടിച്ചുനില്‍ക്കുന്നത്
രാഷ്‌ട്രീയജന്‍മികള്‍മാത്രം,—
ഒലിച്ചുപോകുന്നത്
കൈകൂപ്പിനില്‍ക്കുന്ന ജനവും.
സ്വയം
തിരുത്താനുള്ള
അവസരം
വലിച്ചെറിയുന്നവർ
അടിമയായി തുടരാനുള്ള
വിധി ഇരന്നുവാങ്ങുന്നു.
———————————
സുലൈമാന്‍ പെരുമുക്ക്
————————
ഈ
കൊടുംചൂടില്‍
ഇവിടെ തിമിർത്തു
പെയ്യുന്നത്
രാഷ്‌ട്രീയപ്പെരുമഴയാണ്
ഇവിടെ
കോരിച്ചൊരിയുന്ന
രക്തവൃഷ്ടി ഇന്ന്
ശാന്തമായത്
തിരഞ്ഞെടുപ്പുമാമാങ്കത്തിലെ
കൂട്ടപ്രാർത്ഥനകൊണ്ടാണ്
വർഗീയതയുടെ
വിഷമഴയും
ജീർണതയുടെ
മലിനമഴയുംകൊണ്ടാണ്
ജനം നടക്കുന്നത്
മരണത്തിലേക്ക്
എടുത്തുചാടുന്ന
"കമ്പ'പ്രിയരായവർക്ക്
ആഞടിച്ചെത്തുന്ന
മഖ്യധാരമഴയാണിനിയും
ഇഷ്ടമെങ്കി
വെള്ളംകുടിക്കാതെ മരിക്കാം
ഇവിടെ
പെയ്‌തിറങ്ങുന്ന
ജനപക്ഷകുളിർമഴ
കാണാന്‍ മടിക്കുന്നവന്‍
പ്രകൃതിസ്‌നേഹിയല്ല
അധികാരമോഹികള്‍
തീർക്കുന്ന
പെരുമഴയില്‍
പിടിച്ചുനില്‍ക്കുന്നത്
രാഷ്‌ട്രീയജന്‍മികള്‍മാത്രം,—
ഒലിച്ചുപോകുന്നത്
കൈകൂപ്പിനില്‍ക്കുന്ന ജനവും.
സ്വയം
തിരുത്താനുള്ള
അവസരം
വലിച്ചെറിയുന്നവർ
അടിമയായി തുടരാനുള്ള
വിധി ഇരന്നുവാങ്ങുന്നു.
———————————
സുലൈമാന്‍ പെരുമുക്ക്
3 അഭിപ്രായങ്ങള്‍:
വർഗീയതയുടെ
വിഷമഴയും
ജീർണതയുടെ
മലിനമഴയുംകൊണ്ടാണ്
ജനം നടക്കുന്നത്
പേടിക്കേണ്ട ഒരു യാഥാർത്യം
അതെ, നാം തിരിച്ചറിയാൻ വൈകുന്നു .വായനക്കും നല്ല അഭിപ്രായത്തിനും നന്ദി ഷാഹീദ്...
ജനാധിപത്യത്തില്‍ അധികാരമോഹികളായ ജന്മികളുടെ
അധീശത്വം!
നല്ല വരികള്‍
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം