ഇബ്ലീസ് യാത്ര ചോദിക്കുന്നു.
ഇബ്‌ലീസ് യാത്രചോദിക്കുന്നു
————————————
അവർ
നമിക്കുന്നത്
ഒരേ അല്ലാഹുവിനെ
അവർ
വായിക്കുന്നത്
ഒരേ വേദഗ്രന്ഥം
അവർ
തിരിഞ്ഞുനില്‍ക്കുന്നത്
ഒരേ ദിശയിലേക്ക്
എന്നിട്ടും
അവർ കലഹിക്കുന്നു,
കടിച്ചുകീറുന്നു,പരസ്‌പരം
കൊത്തിവിഴുങ്ങാന്‍
പത്തിവിടർത്തി നില്‍ക്കുന്നു.
അവർക്കിന്ന്
ഇസ്‌ലാമിനേക്കാളിഷ്ടം
സംഘടനയോടാണ്,
പ്രവാചകനേക്കാള്‍
അവർ സ്‌നേഹിക്കുന്നത്
നേതാവിനെയാണ്.
സത്യത്തെ
ഹൃത്തടംകൊണ്ട്
ചുംബിക്കാന്‍ മടിക്കുന്നവരുടെ
പതനമാണിത്
തിരുനബി
തുന്നിച്ചേർത്തതെല്ലാം
പിച്ചിച്ചീന്തുമ്പൊഴും
അവർ സ്വർഗത്തിലേക്ക്
മാലോകരെ വിളിക്കുന്നുണ്ട്
പാവം പരിശുദ്ധർ
പണിതുയർത്തിയ പള്ളികളിന്ന്
വികാരജീവികള്‍ പോർക്കളങ്ങളാക്കി
സ്വയംതീർത്ത
വിള്ളലിലൂടെ
അവർ വീണുകൊണ്ടിരിക്കുന്നത്
നരകത്തിന്റെ
അടിത്തട്ടിലേക്കാണെന്ന്
മാലാഖമാർ വിളിച്ചോതുന്നുണ്ട്.
ഒരുമയില്‍
പെരുമയുണ്ടെന്നോതിയോർ
ഇന്ന് ഭിന്നതയില്‍
മഹിമയുണ്ടെന്നോതുന്നു.
ഇവരെ കണ്ടാണ്
ഇബ്‌ലീസ് ഇന്ന്
യാത്ര ചോതിക്കുന്നത്.
————————————
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
സ്വയംതീർത്ത
വിള്ളലിലൂടെ
അവർ വീണുകൊണ്ടിരിക്കുന്നത്
നരകത്തിന്റെ
അടിത്തട്ടിലേക്കാണെന്ന്
മാലാഖമാർ വിളിച്ചോതുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം