പെണ്ണൊരുമ്പെട്ടാൽ
പെണ്ണൊരുമ്പെട്ടാല്‍
—————————
പൗരോഹിത്യത്തിന്റെ
കണ്ണിലെ'പെണ്ണ്'
എന്നും തടവറയിലാണ്
അവളെന്നും
അകത്തളത്തിലെ
കട്ടപ്പുകയില്‍
ഒളിച്ചിരിക്കണമെന്നത്
ഇനിയവള്‍ കേട്ടിരിക്കില്ല
അവളെ
തളച്ചിടാന്‍
അവർ ആദ്യംപറഞ്ഞത്
നിരക്ഷരരാക്കുകയെന്നാണ്
സമൂഹത്തിന്റെ പാതി,
കണ്ണുകെട്ടി
നടക്കണമെന്നാണ്
പണ്ഡിതമാനികള്‍
ഓതുന്നതെങ്കില്‍
ഇവിടെ സൂര്യനുദിക്കില്ല
പക്ഷേ,
പുരോഹിതപ്പുതപ്പ്
വലിച്ചെറിഞ്ഞവർ
അവളുടെ
മനസ്സുവായിച്ചപ്പോള്‍
അവള്‍ പഠിച്ചിറങ്ങി
കറുത്ത
കാലത്തോട്
കലഹിക്കാനവള്‍
കൈകളുയർത്തുമ്പോള്‍
കാമക്കണ്ണുകളില്‍ മുറിവേല്‍ക്കുന്നുണ്ട്
കാശ്‌മീർ മുതല്‍
കന്യാകുമാരിവരെ
അവള്‍ക്ക് ഒറ്റക്ക്
നടക്കാനുള്ള പാത
വെട്ടിത്തുറക്കുന്നതുകണ്ട്
വിവരംകെട്ടവർ
ബോധംകെട്ടു വീഴട്ടെ...
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
—————————
പൗരോഹിത്യത്തിന്റെ
കണ്ണിലെ'പെണ്ണ്'
എന്നും തടവറയിലാണ്
അവളെന്നും
അകത്തളത്തിലെ
കട്ടപ്പുകയില്‍
ഒളിച്ചിരിക്കണമെന്നത്
ഇനിയവള്‍ കേട്ടിരിക്കില്ല
അവളെ
തളച്ചിടാന്‍
അവർ ആദ്യംപറഞ്ഞത്
നിരക്ഷരരാക്കുകയെന്നാണ്
സമൂഹത്തിന്റെ പാതി,
കണ്ണുകെട്ടി
നടക്കണമെന്നാണ്
പണ്ഡിതമാനികള്‍
ഓതുന്നതെങ്കില്‍
ഇവിടെ സൂര്യനുദിക്കില്ല
പക്ഷേ,
പുരോഹിതപ്പുതപ്പ്
വലിച്ചെറിഞ്ഞവർ
അവളുടെ
മനസ്സുവായിച്ചപ്പോള്‍
അവള്‍ പഠിച്ചിറങ്ങി
കറുത്ത
കാലത്തോട്
കലഹിക്കാനവള്‍
കൈകളുയർത്തുമ്പോള്‍
കാമക്കണ്ണുകളില്‍ മുറിവേല്‍ക്കുന്നുണ്ട്
കാശ്‌മീർ മുതല്‍
കന്യാകുമാരിവരെ
അവള്‍ക്ക് ഒറ്റക്ക്
നടക്കാനുള്ള പാത
വെട്ടിത്തുറക്കുന്നതുകണ്ട്
വിവരംകെട്ടവർ
ബോധംകെട്ടു വീഴട്ടെ...
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം