2016, ജനുവരി 19, ചൊവ്വാഴ്ച

മഹല്ല് പിടിച്ച പൂലി വാല്

കവിത
————
   മഹല്ല്‌ പിടിച്ച പുലിവാല്‌
   ~~~~~~~~~~~~~~~~~
"അല്ലാഹു'പറഞ്ഞത്‌
കേള്‍ക്കുന്നവരൊന്നും
സുല്ലുപറയില്ലെന്നാണ്‌
പറയുന്നത്‌

മഹല്ല്‌ പിടിച്ച
പുലിവാല്‌
ഇനിആര്‌ തോളിലേറ്റും

ഖത്വീബും
സെക്രട്ടറിയും
ചേർച്ചക്കാരും
ചേർന്നിരുന്നപ്പോള്‍
നടുവില്‍ ഇബ്‌ലീസ്‌
തേന്‍തൊട്ടുവെച്ചു

പിന്നെയവർ
ഉറക്കെപ്പറഞ്ഞു
മലയാളം ഞമ്മക്ക്‌
ഹറാമാണെന്ന്‌

ഹറാമായ
മലയാള ഖുതുബയുടെ
പതിനാറടി ദൂരത്ത്‌
നില്‍ക്കുന്നതാണ്‌
ഖത്വീബിനിഷ്ടം

പകല്‍ വെളിച്ചത്തില്‍
കണ്ണടച്ചു നടക്കണമെന്ന
കത്‌്വീബിന്റെ *ഫതുവ*
ജനം വലിച്ചെറിയുന്ന കാഴ്‌ച്ച കല്ല്യാണസദസ്സില്‍ കാണാം

ഉസ്‌താദ്‌ കിത്താബ്‌
മനസ്സുകൊണ്ട്‌
ഓതണമെന്നാണ്‌
"ഖബറ'്‌ കിളക്കുന്ന
സെയ്‌താലി പറയുന്നത്‌

കാരണം
ഉസ്‌താദിന്‌
വലിച്ചുനീട്ടിപറഞ്ഞാല്‍
എവിടെപോയാലും
കഞ്ഞികുടിക്കാം
പക്ഷേ, സെയ്‌താലിക്ക്‌
കഞ്ഞികുടിക്കാന്‍
സുലൈമാനും പോക്കരിനും
റസാക്കിനും വേണ്ടി
ഇവിടെ ഖബർ കിളക്കണം.

പാവം
സെയ്‌താലിയുടെ
വിവരം പോലും
ഈ ഖത്വീബിനില്ലാതെ—
പോയതെന്തെ?

ഉസ്‌താദെ
പൗരോഹിത്യം
വലിച്ചെറിയാന്‍ പറഞ്ഞ
പ്രവാചക വചനം
ഇനിയെങ്കിലും നെഞ്ചിലേറ്റൂ
അതെ,അതാണ്‌
പ്രവാചക സ്‌നേഹം.
———————————
  സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, ജനുവരി 20 10:18 PM ല്‍, Blogger aboothi:അബൂതി പറഞ്ഞു...

ആശയം പിടി കിട്ടിയില്ല..
മലയാളം ഖുത്തുബ ആണോ പുലിവാല്..
ഖബറ് കുത്തിയുടെ ഭാഗം അസ്സലായി..

 
2016, ജനുവരി 23 6:36 AM ല്‍, Blogger Cv Thankappan പറഞ്ഞു...

:)

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം