2016 ജനുവരി 9, ശനിയാഴ്‌ച

കവിത: നേരിനെ താരാട്ടാം

കവിത
~~~~~

     നേരിനെ താരാട്ടാം
   —————————

അസ്‌തമിക്കാത്ത സൂര്യന്‍
നെഞ്ചിലുണ്ടെങ്കില്‍
മങ്ങാത്ത നിലാവ്‌
മുന്നിലുണ്ടെങ്കില്‍
തിരമാലകള്‍ക്കു മുകളിലൂടെ
അമ്മാനമാടി നടക്കാം

ഭാവന
സുന്ദരിയായി
നില്‍ക്കുമ്പോള്‍
കൂരിരുട്ടിലും വാക്കുകള്‍ പൂക്കളായ്‌ വിരിയും

അതില്‍
കാലത്തിന്റെ കയ്യൊപ്പും
സ്‌നേഹത്തിന്റെ
സംഗീതവും ചേരുമ്പോള്‍
ലോകത്തിനതു
ഉണർത്തുപാട്ടായിടും

ജന്മംകൊണ്ടവനാണെന്ന
ബോധം
നിലനില്‍ക്കുമ്പോള്‍
മരണം പുറകിലുണ്ടെന്ന സത്യം
മനസ്സ്‌ ഇടയ്‌ക്കിടെ
വിളിച്ചു പറയും

നേരിനെ
താരാട്ടുന്ന നിറങ്ങള്‍
പെയ്‌തിറങ്ങട്ടെ,
എങ്കില്‍ സൗഹൃദത്തിന്റെ
സൗധങ്ങളില്‍ സ്വർഗംപൂക്കും.
————————————
  സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016 ജനുവരി 10, 11:12 AM-ന് ല്‍, Blogger ajith പറഞ്ഞു...

ആശംസകൾ

 
2016 ജനുവരി 12, 6:46 AM-ന് ല്‍, Blogger Cv Thankappan പറഞ്ഞു...

മരണം പുറകിലുണ്ടെന്ന സത്യം....
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം