2015, ഡിസംബർ 4, വെള്ളിയാഴ്‌ച

കവിത: ചോദ്യo


കവിത
———
     ചോദ്യം
   .....................
കണ്ണുനീർതുടക്കുവാന്‍
ഇറങ്ങിവന്നകൂട്ടരെ
കല്ലെറിഞ്ഞിടാന്‍—
പറഞ്ഞതെന്തിനാണ്‌ സോദരെ

കപടരാഷ്ട്രിയം കളിച്ചു
ജനതയെ ചതിച്ചവർ
നിങ്ങളോ,അതല്ലനിങ്ങള്‍
കൊണ്ടുവന്ന കൂട്ടരോ?

സ്‌നേഹസാഗരങ്ങളെ
ചൂണ്ടി നിങ്ങള്‍ ചൊല്‍വത്‌
തൊട്ടടുത്തുപോലും നല്‍ക്കല്‍
പാപമെന്ന്‌,തെന്തിത്‌?

കാലമെത്ര എത്രയായി
നാടിനെ മുടിച്ചിവർ
ഇനിയുമിനിയും കണ്ണടച്ചി—
രിപ്പതോ സംഗതം

ഉയരുവിന്‍ സഖാക്കളേ
ഉണരു നാടിന്‍ മക്കളേ
വഴിയില്‍കണ്ട
കല്ലു,മുള്ളുകള്‍ അകറ്റി
നീങ്ങുവിന്‍

നന്‍മയുള്ള നാളെയെ
പടുത്തുയർത്തി നിർത്തുവാന്‍
ഇന്നുകല്ലെറിഞ്ഞിടുന്ന
കൈകളൊക്കെ ചേർന്നിടും
......................................................
  സുലൈമാന്‍ പെരുമുക്ക്‌.
2 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 4 10:52 AM ല്‍, Blogger ajith പറഞ്ഞു...

ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം!!

 
2015, ഡിസംബർ 19 1:13 AM ല്‍, Blogger Cv Thankappan പറഞ്ഞു...

വഴിയില്‍കണ്ട
കല്ലു,മുള്ളുകള്‍ അകറ്റി
നീങ്ങുവിന്‍
നന്‍മയുള്ള നാളെയെ
പടുത്തുയർത്തി നിർത്തുവാന്‍
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം