2015, ഡിസംബർ 10, വ്യാഴാഴ്‌ച

കവിത : ജനവിധി

കവിത
———
     ജനവിധി
  =============
അവർകയ്യിട്ട്‌
വാരുമെന്നറിഞ്ഞിട്ടും
അവരെ ജയിപ്പിക്കുന്നവർ
അർഹതപ്പെടാത്തത്‌
ആഗ്രഹിക്കുന്നവരാണ്‌

ഇന്നോളം
ഒന്നും െചയ്യാത്തവനെന്ന്‌—
ചെല്ലുന്നവന്നവർ
പിന്നെയും അവനെ
തിരെഞ്ഞെടുത്തത്‌
രാഷ്‌ട്രീയ-
അന്ധവിശ്വാസമാണ്‌.

വർഗീയവാദിയേയും
തീവ്രവാദിയേയും
തിരിച്ചറിഞ്ഞിട്ടും
അവർക്കായി വിരല്‍
ചലിപ്പിക്കുന്നവന്റെ
ഉളളിലിത്തിരിവിഷമുണ്ട്‌

നേരിന്റെ
തിരിനാളങ്ങള്‍ക്കെതിരെ
താന്തോനികള്‍
കൊടുങ്കാറ്റുമായെത്തുമ്പോള്‍
നോക്കിനില്‍ക്കുന്നവർ
നാളെയുടെ ശാപമാണ്‌

കണ്ണീരൊപ്പുന്നവനേയും
ചോരചിന്തുന്നവനേയൂം
ഹിംസ്രജന്തുക്കള്‍പോലും
തിരിച്ചറിയുമ്പോള്‍ ഇവിടെ കണ്ണടച്ചിരിക്കുന്നവരെ—
യാണ്‌ കാണുന്നത്‌.

മുയലിന്റെ
അമിതപ്രതീക്ഷക്ക്‌
നടുവിലുടെ
"ആമ"ഒരുനാള്‍
ലക്ഷ്യത്തിലെത്തും
അന്നായിരിക്കും
ശരിയായ ജനവിധി.

——————————
 സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 11 7:18 AM ല്‍, Blogger ajith പറഞ്ഞു...

ആരെയെങ്കിലും ജയിപ്പിച്ചേ പറ്റൂ. കോടിജനങ്ങളിൽ പതിനായിരം പേർ മാത്രമേ വോട്ട് ചെയ്തിട്ടുള്ളുവെങ്കിലും അതിൽ ഏറ്റവുമധികം വോട്ട് കിട്ടിയവർ ആ കോടിജനത്തെയും ഭരിക്കും. ജനാധിപത്യം

 
2015, ഡിസംബർ 19 12:44 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ജനാധിപത്യം.......
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം