2015, ഡിസംബർ 4, വെള്ളിയാഴ്‌ച

കവിത
...............
        എന്തിനീ നാണം?
     —————————

സുഹൃത്തേ
പൊട്ടിത്തെറിക്കരുത്‌
"ഒരുമ' നല്ലതാണ്‌
പക്ഷേ, അതില്‍
പെരുമവേണം

നിന്റെ മകന്‍
എന്റെ മകളെ
തൊട്ടുരുമ്മിയിരുന്നാല്‍
ആകാശം ഇടിഞ്ഞുവീഴില്ലെന്നത്‌
ശരിയാണ്‌

പക്ഷേ,എന്റെമകന്‍
നിന്റെ മകളോട്‌ ചേർന്നിരുന്നാല്‍
നിന്റെ ആകാശവും ഭൂമിയും
ഇടിഞ്ഞു വീഴും

മൃഗങ്ങളില്‍നിന്ന്‌
മനുഷ്യന്‌ ഏറെപഠിക്കാനുണ്ട്‌,—
അതൊരിക്കലും
മൃഗമായി ജീവിക്കാനല്ല

 നാണം മറക്കാന്‍
പണ്ട്‌ നമുക്ക്‌ കൗപീനം മതി
ഇന്നത്‌ പോരാഎന്നചിന്ത
ബുദ്ധിയുടെയും മനസ്സിന്റേയും സൗന്ദര്യമാണ്‌

ഉടുക്കാതെ ജനിച്ച
നിന്റെ ഉള്ള്‌
ആർക്കാണ്‌ അറിയാത്തത്‌
പിന്നെ എന്തിനീ ഉടയാട?

തുറന്നുവെച്ച
ഭോജനശാലകള്‍ക്കരുകിലെ
ശൗചാലയങ്ങള്‍ക്ക്‌
എന്തിനാണ്‌
ചുവരുകളെന്ന ചോദ്യത്തിന്‌
ഉത്തരം നീതന്നെ പറയണം.

ഒരേ ഉദരത്തില്‍നിന്ന്‌
ഉയിരെടുത്തതാണെങ്കിലും
കാലം നീട്ടിവെച്ച
പാലത്തിലൂടെ നടക്കാന്‍
ശീലിക്കണം

ഇരിക്കേണ്ടവർ
ഇരിക്കേണ്ടയിടത്തു
ഇരിക്കുന്നതാണ്‌
സാമൂഹ്യ നീതി
കാരണം അത്‌
കാന്തവു ഇരുമ്പുമാണ്‌
അത്‌ അറിയാത്താണ്‌
മൃഗീയത.
——————————
സുലൈമാന്‍ പെരുമുക്ക്‌

3 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 4 10:50 AM ല്‍, Blogger ajith പറഞ്ഞു...

സമൂഹത്തോട് ഒരു നീതിയുണ്ടായിരിക്കണം! എല്ലാർക്കും

 
2015, ഡിസംബർ 4 6:24 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനുംവായനക്കും നല്ല വാക്കിനും നന്ദി
അജിത്തേട്ടാ....

 
2015, ഡിസംബർ 19 1:05 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്ത് ഇരിക്കണം!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം