2015, ഡിസംബർ 11, വെള്ളിയാഴ്‌ച

കവിത: വിഡ്ഡികൾ

കവിത
———
       വിഡ്ഡികള്‍
     —————
1.
വലിച്ചൂതുന്നതിന്റെ
മുകളിലൊക്കെ
നിരത്തിയെഴുതിയിട്ടുണ്ട്‌
തൊട്ടുപോകരുതെന്ന്‌

എങ്കിലും വാങ്ങി വലിച്ചൂതിക്കൊണ്ട്‌
വിഡ്ഡിയാണെന്നു
സ്വയം വിളമ്പരംചെയ്യും

കുടിച്ചു
പൂസാവുന്നവന്റെ
പിന്നില്‍ മരണം
പതിയിരിപ്പുണ്ടെന്നത്‌
ആർക്കാണ്‌ അറിയാത്തത്‌?

എങ്കിലും
നട്ടുച്ചനേരത്തും
വരിനിന്നു വാങ്ങി
കുടിച്ചുമരിക്കും

അവസാന നിമിഷം
ഞരങ്ങിക്കൊണ്ട്‌ പറയും
ഇതാണ്‌ എന്റെ വിധിയെന്ന്‌,
അപ്പോള്‍ ജനം അത്‌ ഏറ്റുചൊല്ലും.

2
നാളയെകുറിച്ച്‌
പ്രതീക്ഷ നല്‍കിക്കൊണ്ട്‌
ലോട്ടറിക്കാരനെത്തുമ്പോള്‍
ടിക്കറ്റ്‌ വ്യാജമാണെന്നറിഞ്ഞാലും
സമ്മാനം എനിക്ക്‌ കിട്ടേണമേ
എന്നാണ്‌ പ്രാർത്ഥന,
അവനേയും ജനം
കാരുണ്യവാനെന്നു വിളിക്കും.

പണിയില്ലാത്തവനും
പട്ടിണിക്കാരനും
പടുവിഡ്ഡികളുമാണ്‌
"രാഷ്ട്രിയ"കച്ചവടക്കാരന്റെയും
"മത"കച്ചവടക്കാരന്റെയും
ഇന്ധനമെന്നറിയാം

എങ്കിലും
മടയന്‍മാർ
മധുരമുള്ള വാക്കുകേട്ടാല്‍
മയങ്ങിവീഴൂം

പിന്നെ
തലയിലിരിക്കുന്ന നേതാവ്‌
എത്ര കീഴ്‌വായു വിട്ടാലും
കസ്‌തൂരിയുടെ
സുഗന്ധമാണെന്നു ചൊല്ലും.
———————————
  സുലൈമാന്‍ പെരുമുക്ക്‌
......................................................

2 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 11 7:19 AM ല്‍, Blogger ajith പറഞ്ഞു...

കറക്റ്റ്

 
2015, ഡിസംബർ 19 12:24 AM ല്‍, Blogger Cv Thankappan പറഞ്ഞു...

സമര്‍ത്ഥരായ വിഡ്ഢികള്‍...
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം