2015, ഡിസംബർ 4, വെള്ളിയാഴ്‌ച

കവിത: മക്കളോട്‌

കവിത
———
    മക്കളോട്‌
............................

മക്കളേ
എന്റെ ജീവിതം
ഞാന്‍ ബലിനല്‍കിയത്‌
നിങ്ങള്‍ക്കുവേണ്ടിണ്‌

നിങ്ങക്കു ഞാന്‍
വെളിച്ചം വീശിയത്‌
കൂടുതല്‍ തെളിച്ചത്തിനാണ്‌

നിങ്ങള്‍
നല്ലവരായി
ജീവിക്കുന്നതില്‍
സന്തോഷമുണ്ട്‌,—
പക്ഷേ അത്‌
നിങ്ങളില്‍ തന്നെ
ചുരുങ്ങുന്നതില്‍
എനിക്ക്‌ ദു:ഖമാണ്‌

തിന്‍മയുടെ
നടുക്കളങ്ങളില്‍
നിങ്ങളില്ലെന്നതില്‍
അഭിമാനമുണ്ട്‌

എങ്കിലും തിന്‍മയെ
വെറുക്കുന്ന
ദുർബ്ബലരിലെങ്കിലും
നിങ്ങളെ കണ്ടെത്തിയെങ്കില്‍
എന്നു ഞാന്‍ ആശിക്കുന്നു

നിങ്ങളുടെ
വെളിച്ചം
നിങ്ങളോടെ
അവസാനിക്കുന്നതിലല്ല
എനിക്കാനന്ദം

അത്‌ പടർന്ന്‌
പരന്നു പന്തലിക്കട്ടെ
അതാണ്‌
പ്രവാചകന്‍മാരുടെപാത
അതെ,അതാണ്‌
രാജപാത....
—————————
സുലൈമാന്‍ പെരുമുക്ക്‌

3 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 4 10:51 AM ല്‍, Blogger ajith പറഞ്ഞു...

വെളിച്ചം പകർന്നുകൊടുക്കുന്നവർ

 
2015, ഡിസംബർ 4 6:28 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും അഭിപ്രായത്തിനും നന്ദി
ഒരുപാട് നന്ദി....

 
2015, ഡിസംബർ 19 1:07 AM ല്‍, Blogger Cv Thankappan പറഞ്ഞു...

വെളിച്ചം ആനന്ദമാകുന്നു!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം