2015, നവംബർ 30, തിങ്കളാഴ്‌ച

കവിത: ശവം നാറി പൂവ്

കവിത
———
   ശവംന്നാറിപൂവ്‌
  ———————
പൂന്തോട്ടത്തില്‍
അയാളൊരു
ശവംന്നാറപൂവാണ്‌

തേന്‍കുടിച്ചു
വളർന്നതാണെങ്കിലും
അയാളുടെ ഉമിനീര്‌
മാരക വിഷമാണ്‌

മഹാഗുരുവിന്റെ
ശിഷ്യനിന്ന്‌
പൈശാചിക വചനങ്ങളാണ്‌
ഉരുവിടുന്നത്‌

വർഗീയതയുടെ
ആള്‍രൂപത്തിനുള്ളില്‍
വെളുത്തപുള്ളിപോലു
ഇല്ലെന്നുള്ള സത്യം
ലോകം തിരിച്ചറിഞ്ഞു

മനുഷ്യത്വം
ഹൃദയം തുറന്നു
കാട്ടിയപ്പോള്‍
അയാള്‍ പറഞ്ഞു
അത്‌ ചെമ്പരത്തിപൂവണെന്ന്‌

ചില പാമ്പുകള്‍
അങ്ങ്‌ ദൂരെനിന്ന്‌
ഊ തിയാല്‍ മതി
ജീവന്‍ പൊലിയും

ആപാമ്പുകള്‍
ചില ഇരുകാലികളെ കണ്ട്‌
ഓടിയകലുകയാണിന്ന്‌

പ്രകൃതിയുടെ
സന്തുലനം
ഈ ഭീകര ജന്‍മങ്ങളാല്‍
താളംതെറ്റുന്നു.
——————————
  സുലൈമാന്‍ പെരുമുക്ക്‌
2 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 2 5:03 AM ല്‍, Blogger ഷാജി കെ എസ് പറഞ്ഞു...

ഒക്കെയും ചില രാഷ്ട്രീയ ചെപ്പടി വിദ്യകൾ മാത്രം. രണ്ടു ദിവസം കഴിഞ്ഞാൽ എല്ലാം എല്ലാരും മറക്കും. കളം മാറി മറിയും. ഇന്ന് തെറി വിളിക്കുന്നവർ നാളെ സ്തുതിപാഠകരാവും.

 
2015, ഡിസംബർ 19 1:17 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ശവംനാറിപ്പൂവുകളുടെ സ്ഥാനം
നന്മപൂക്കുന്ന പൂന്തോട്ടത്തിലല്ല!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം