2015, ജൂലൈ 22, ബുധനാഴ്‌ച

കവിത:മാതൃക

കവിത
~~~~~
     മാതൃക
   .....................
എങ്ങനെ
തിരിഞ്ഞാലും
പടിഞ്ഞാറ്‌ നോക്കിയാണ്‌
നമ്മള്‍ ചെന്നുനില്‍ക്കുന്നത്‌
പടിഞ്ഞാറു
മാത്രമാണ്‌്‌
നമുക്കിന്ന്‌ മാതൃക
നമ്മുടെ ചരിത്രം
നമുക്ക്‌ പടിഞ്ഞാറു
പറഞ്ഞുതരന്‍
വാശിപിടിക്കുന്നു നമ്മള്‍
പടിഞ്ഞാറിന്റെ
വായ്‌നാറ്റം നമുക്ക്‌
പ്രാണവായുവായി
ഉമിനീര്‌ നമുക്ക്‌
തീർഥജലമായി
അവരുടെ
വിയർപ്പുതുള്ളികാണ്‌
നമുക്ക്‌
സുഗന്ധദ്രവ്യങ്ങള്‍,
അമേധ്യമാണ്‌
നമുക്ക്‌
വിശിഷ്ടഭോജനം.
അങ്ങനെയാണ്‌
നമ്മള്‍ ഹൃദയത്തിലെഴുതിയ
ദൈവനാമങ്ങള്‍
സാത്താനിക
വചനങ്ങളായത്‌
ഇന്നവർ
വിരല്‍തുമ്പ്‌
ചോതിച്ചാല്‍
കൈതലം നല്‍കാന്‍
മനസ്സ്‌ പാകപ്പെട്ടിരിക്കുന്നു
തലകുനിക്കാന്‍
മടിക്കുന്ന നമുക്കെങ്ങനെ
നില്‍ക്കുന്നമണ്ണിനെ
തിരിച്ചറിയാനാവും?
—————————
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, ജൂലൈ 23 12:16 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നന്നായി എഴുതി
ആശംസകള്‍

 
2015, ജൂലൈ 23 8:10 AM ല്‍, Blogger ajith പറഞ്ഞു...

പടിഞ്ഞാറുനിന്ന് നല്ലത് കണ്ട് പഠിക്കത്തില്ല. തീയത് എല്ലാം പിന്‍‌പറ്റുകയും ചെയ്യും.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം