2015, ജൂലൈ 22, ബുധനാഴ്‌ച

മൂന്ന് കവിതകള്‍:

മൂന്ന് കവിതകള്‍
———————
ചതി
..........
അയാള്‍ എന്നെ
ചതിച്ചതിൻറെ
സൂചനയായി
സുഹൃത്തിനോട്‌
കണ്ണിറുക്കിയത്‌ ഞാന്‍ കണ്ടു
പക്ഷേ ,
ഞാന്‍കണ്ടത്‌
അയാള്‍ കണ്ടില്ല
കാരണം
അതിനു മുന്‍പ്‌
എൻറെ  കോങ്കണ്ണ്‌
അയാളെ ചതിച്ചിരുന്നു.
—————————
നല്ല പാഠം
————
ആറ്റുനോറ്റു—
ണ്ടായതാണ്‌
തലയിലും വെച്ചില്ല
തറയിലും വെച്ചില്ല
ഇന്നു
നടക്കാനായപ്പോള്‍
അവന്‍ തിരിഞ്ഞു
നടന്നു
ഇന്നലേയും
സ്വന്തം മക്കളെ
തള്ളക്കോഴി കൊത്തിയാട്ടിയതു
കണ്ട്‌ സങ്കടപ്പെട്ടതാണ്‌.
~~~~~~~~~~~~~~
തിരുത്ത്‌
————
വിരുന്നുവന്ന
ബന്ധുവിൻറെ  ചോദ്യം
ഉപ്പയുംഉമ്മയും
നിൻറെ  കൂടെയാണല്ലെ താമസം
മകന്‍:
അല്ല,ഞാന്‍
അവരോടൊപ്പമാണ്‌
താമസം
—————————
സുലൈമാന്‍ പെരുമുക്ക്



3 അഭിപ്രായങ്ങള്‍:

2015, ജൂലൈ 22 11:59 PM ല്‍, Blogger Cv Thankappan പറഞ്ഞു...

നല്ല വരികള്‍
ആശംസകള്‍

 
2015, ജൂലൈ 22 11:59 PM ല്‍, Blogger Cv Thankappan പറഞ്ഞു...

നല്ല വരികള്‍
ആശംസകള്‍

 
2015, ജൂലൈ 23 8:11 AM ല്‍, Blogger ajith പറഞ്ഞു...

മൂന്നും കൊള്ളാം

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം