2015, മാർച്ച് 29, ഞായറാഴ്‌ച

കവിത :യുദ്ധവും സമാധാനവും





കവിത

__________

യുദ്ധവും സമാധാനവും

-------------------------------------------------

യുദ്ധംകൊണ്ട്

പൂക്കള്‍ വിരിയുന്നില്ല

മുള്‍മുന ഒടിയുന്നുമില്ല

സമാധാനംകൊണ്ട്

വസന്തം വിടരുന്നു

മുള്‍മുന തകരുന്നു

കൂര്‍ത്ത വാക്കില്‍ നിന്ന്

മഞ്ഞുതിരുന്നില്ല

സൗമ്യഭാവം

പരിമളം പരത്തും

ഒരു നിമിഷംകൊണ്ട്

ഒരുപാട് ലക്ഷങ്ങളെ

കൊന്നൊടുക്കാം പക്ഷേ-

ഒരുപാട് ലക്ഷങ്ങള്‍ ചേര്‍ന്നാലും

ഒരു ജീവനെ വീണ്ടെടുക്കാന്‍

ആവില്ലെന്നത് മഹാസത്യം

യുദ്ധത്തിന്‍റെ തീപ്പൊരി

സഹസ്രാബ്ദത്തിനപ്പുറവും

അണയാതെ കിടക്കുന്നു

അത് പിന്നെയും പിന്നെയും

യുദ്ധംമാത്രം വിതയ്ക്കുന്നു

യുദ്ധംകണ്ട്

ചിരിക്കാനിവിടെ

ആയുധ കച്ചവടക്കാരനും

അസൂയക്കാരനും

അഹങ്കാരിയും  മാത്രം
കാത്തിരിക്കുന്നു .

..................................................................

സുലൈമാന്‍ പെരുമുക്ക്
00919746623035




 

2 അഭിപ്രായങ്ങള്‍:

2015, മാർച്ച് 30 8:24 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ചിന്താര്‍ഹവും,അര്‍ത്ഥസമ്പുഷ്ടവുമായ വരികള്‍
ആശംസകള്‍

 
2015, മാർച്ച് 30 11:37 AM ല്‍, Blogger ajith പറഞ്ഞു...

അധികാരമോഹമാണ് ഒരുവിധമെല്ലാ യുദ്ധങ്ങള്‍ക്കും പുറകില്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം