2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

കവിത :അവസാനവാക്ക്

കവിത
............
അവസാനവാക്ക്
-----------------------------------
എനിക്കൊരുപക്ഷേ
നാളെയിതു പറയാന്‍
കഴിഞ്ഞില്ലെങ്കിലോ ?
അതുകൊണ്ട് ഞാന്‍
ഇന്നേ പറയട്ടെ...

നിങ്ങളുടെയൊക്കെ നട്ടെല്ല്
നാണിച്ചു നില്‍ക്കുന്നത്
ഞാന്‍ കാണുന്നു

എന്നായാലും
മരണം ഒന്നേയുള്ളൂ
അത് നീതിക്ക്
വേണ്ടിയാണെങ്കില്‍
ദാനമാണ്

ജീവിക്കുന്നത്
ജീവനുള്ളവനായി
ജീവിക്കണം
പറയുന്നത്
മുഖത്തു നോക്കി
പറയണം

നെറികെട്ടവര്‍ക്ക്
അമ്മാനമാടാന്‍
വിലപ്പെട്ട ജീവിതം
വലിച്ചെറിയുന്നവന്‍
മടയനാണ്

തിന്മയെ 
മനസ്സ് കൊണ്ടെങ്കിലും 
വെറുക്കാൻ 
കഴിയാത്തവൻ 
ഭൂമിക്കു ഭാരമാണ് 

തിരയടങ്ങാൻ 
കാത്തിരുന്ന് 
കാലം കളയുന്നതെന്തിന് ?


ഒരായുഷ്ക്കാലം
എന്തിനു 
ചിലവഴിച്ചു
എന്ന ചോദ്യത്തിനു
മനസ്സാക്ഷിയോട്‌
എന്തുത്തരം പറയും ???
............................................
സുലൈമാന്‍ പെരുമുക്ക്

 

5 അഭിപ്രായങ്ങള്‍:

2015, ഏപ്രിൽ 11 7:11 AM ല്‍, Blogger ajith പറഞ്ഞു...

അന്നുത്തരമില്ലാതെ തലകുനിച്ച് നില്‍ക്കേണ്ടി വരും

 
2015, ഏപ്രിൽ 12 8:48 PM ല്‍, Blogger Cv Thankappan പറഞ്ഞു...


തിന്മയെ
മനസ്സ് കൊണ്ടെങ്കിലും
വെറുക്കാൻ
കഴിയാത്തവൻ
ഭൂമിക്കു ഭാരമാണ്

നല്ല വരികള്‍
ആശംസകള്‍

 
2015, ഏപ്രിൽ 13 7:21 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും അഭിപ്രായത്തിനും നന്ദി അജിത്തേട്ടാ ....



 
2015, ഏപ്രിൽ 13 7:22 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

....



ഏറെ സന്തോഷമുണ്ട് തങ്കപ്പേട്ടാ ....നന്ദി ...

 
2015, ഏപ്രിൽ 16 2:29 PM ല്‍, Blogger Salim kulukkallur പറഞ്ഞു...

പലര്‍ക്കും ഉത്തരം കാണില്ല ..! നന്നായി ,,

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം