2015, ഏപ്രിൽ 5, ഞായറാഴ്‌ച

കവിത:നമ്മളൊന്ന്‌
കവിത
...............
നമ്മളൊന്ന്‌
——————
പണ്ട്‌ നമ്മള്‍...
ഒന്നായിരുന്നു
ഇന്നു നമ്മള്‍
ഒരുപാട്‌ അകന്നു

ഇനി നമ്മളെന്നും
ഒന്നായിരിക്കണമെന്ന്‌
പറയുന്നതിനിടയിലാണ്‌
പിശാചുക്കള്‍
നമുക്കിടയില്‍ കനത്ത
മതില്‍ തീർത്തത്‌
ഇന്നാമതിലില്‍
ചാരിനില്‍ക്കാന്‍ പോലും
നമുക്കാവുന്നില്ല,
പൊള്ളുന്ന ചൂട്‌.
നമ്മളിന്നും
പുഞ്ചിരിക്കുന്നുണ്ട്‌
പൊട്ടിച്ചിരിക്കുന്നുണ്ട്‌
അപ്പോഴും ഹൃദയത്തില്‍
ഞാനെന്ന ഭാവം
ഇരുട്ടില്‍ കട്ടപിടിക്കുന്നു
പിന്നെ എങ്ങനെ
നമ്മളൊന്നാവും?
സ്‌നേഹം
മണ്ണില്‍ മുളക്കുന്നില്ല
അത്‌ മനസ്സില്‍ പൂക്കുന്നതാണ്‌
മനസ്സില്‍നിന്ന്‌
മനസ്സിലേക്കതു പടരണം
അതിരുകളില്ലാത്ത
സ്‌നേഹത്തിന്റെ ലോകം
പണിതൊരുക്കാന്‍
ഞാനെന്ന ഭാവം
മനസ്സില്‍നിന്ന്‌ മായണം
എങ്കില്‍
നമ്മളൊന്നാണ്‌
എന്നെന്നും
നമ്മളൊന്നാണ്‌.....
—————————
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, ഏപ്രിൽ 5 7:12 AM ല്‍, Blogger ajith പറഞ്ഞു...

ഒന്നായാല്‍ നന്നായി

 
2015, ഏപ്രിൽ 6 1:19 AM ല്‍, Blogger ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ചെകുത്താന്മാരുടെ ലോകം

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം