2015, മാർച്ച് 14, ശനിയാഴ്‌ച

കവിത:ഖബറില്‍നിന്നൊരു കത്ത്‌

 
 
 
 
 

 
കവിത
~~~~~
      ഖബറില്‍നിന്നൊരു കത്ത്‌
    ———————————
എന്നും
വർണസ്വപ്‌നങ്ങളായിരുന്നു
എൻറെ നെഞ്ചില്‍
ഉമ്മ പറയാറുണ്ട്‌
നിലാവുള്ള
രാവിലായിരുന്നു
എൻറെ  ജനനമെന്ന്‌
പക്ഷേ മരണമോ
കറുകറുത്ത രാവില്‍
വായില്‍
വെള്ളിക്കരണ്ടിയുമായി
തന്നെയാണ്‌
ഞാന്‍ ജനിച്ചുവീണത്‌ 
പിടിവാശി നിറഞ്ഞ
എൻറെ  ജീവിതാന്ത്യം
എത്ര വേദനാജനകം
വീട്‌ പണിയുമ്പോള്‍
മുറിയുടെ വിസ്താരം
പതിനാറേ,പതിനാറ്‌
വേണമെന്നത്‌ എനിക്ക്‌
നിർബന്ധമായിരുന്നു
ഭക്ഷണത്തളികയില്‍
കണ്ട പൊടിയുടെ പേരില്‍
ഉമ്മയോട്‌ കയർത്തതും
ഭാര്യയെ മുഖത്തടിച്ചതും
ഇന്നോർക്കുമ്പോള്‍
എനിക്കെന്നെ
കുത്തിക്കൊല്ലണമെന്നുണ്ട്‌
വിലകൂടിയ
വസ്‌ത്രങ്ങളു
വാഹനങ്ങളും
എത്രവേഗത്തിലാണ്‌
വലിച്ചെറിഞ്ഞിരുന്നത്‌
ഇന്നെനിക്കു കിട്ടിയ
ഈ മൂന്നുകഷ്‌ണം തുണി
എത്രവിലകുറഞ്ഞതാണ്‌,
അതും ആരോ കനിഞ്ഞത്‌!.
വിശാലമായ
വീട്ടില്‍നിന്ന്‌
ഞെരുങ്ങിക്കിടക്കുന്ന
ഖബറിലാണ്‌
ഞാന്‍ വന്നെത്തിയത്‌
ഈ ഖബർപോലും
എനിക്ക്‌ എന്നെന്നും
സ്വന്തമായിരിക്കുമോ?
മരണംവരെ
ഖുർആന്റെ
വിധി,വിലക്കുകള്‍
ഓതിത്തരാത്തവർ
ഇനിയെനിക്ക്‌
ഓതിത്തന്നിട്ടെന്തുകാര്യം?
അപാരബുദ്ധിയുടെ
ഉടമയെന്നഹങ്കരിച്ച ഞാന്‍
ഈ രണ്ടു കല്ലുകള്‍ക്കിടയിലെ
ജീവിതം ചിന്തിച്ചതേയില്ല.
————————————
  സുലൈമാന്‍ പെരുമുക്ക്‌

3 അഭിപ്രായങ്ങള്‍:

2015, മാർച്ച് 15 6:59 AM ല്‍, Blogger ajith പറഞ്ഞു...

ആറടി മണ്ണിന്റെ ജന്മി!

 
2015, മാർച്ച് 15 9:58 AM ല്‍, Blogger Shahid Ibrahim പറഞ്ഞു...

എല്ലാവരുടേയും നേരെ പിടിച്ച കണ്ണാടി

 
2015, മാർച്ച് 19 10:52 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ചിന്താര്‍ഹമായ കവിത
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം