2015, മാർച്ച് 27, വെള്ളിയാഴ്‌ച

കവിത :ബജറ്റ്നാടകം


കവിത
..............


ബജറ്റ്നാടകം
--------------------------------
നിയമ സഭയിലേക്ക്നോക്കി
തെരുവ് പറഞ്ഞു
കഷ്ടം ,കഷ്ടം
എന്‍റെ
മടിത്തട്ടില്‍ കിടക്കുന്ന
ചാവാളിപ്പട്ടികള്‍
എത്ര ഭേദം 
എന്‍റെ മക്കള്‍
നെറികേട് കാട്ടുമെങ്കിലും
ഇരുട്ടിന്‍റെ ഒരു
മറയുണ്ടവര്‍ക്ക്
ഇത് എന്നും
കുളിക്കുന്നവര്‍ ,
സംസ്കാരത്തിന്‍റെ
കുപ്പായമണിഞ്ഞവര്‍
തരംകിട്ടിയപ്പോള്‍
തന്തോനികളായി....
എല്ലാം വാരിക്കൂട്ടുന്ന
ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ
പേക്കൂത്തുകള്‍ കണ്ട്
ഞാന്‍ തല താഴ്ത്തുന്നു
തിരശീല വീഴുമ്പോള്‍
നട്ടുച്ചനേരത്ത്‌ പട്ടികള്‍ ഓരിയിട്ടു,
കൂട്ടത്തില്‍ കുക്കനും
കുറുനരിയുമുണ്ടായിരുന്നു
കഷ്ടം ,കഷ്ടം
അതിനിടയിലും
പടു വിഡഡികള്‍
നേതാക്കളെ വാഴ്ത്തി
പാടുകയായിരുന്നു
ഇത് പ്രബുദ്ധ കേരളം
ഇതുമാത്രമാണ്
ദൈവത്തിന്‍റെ
സ്വന്തം നാട് ....
___________________
സുലൈമാന്‍ പെരുമുക്ക്
sulaimanperumukku@gmail.com
  919746623035


 

2 അഭിപ്രായങ്ങള്‍:

2015, മാർച്ച് 27 12:02 PM ല്‍, Blogger ajith പറഞ്ഞു...

നാടകമേ ഉലകം

 
2015, മാർച്ച് 28 7:31 AM ല്‍, Blogger Cv Thankappan പറഞ്ഞു...

സംസ്കാരസമ്പന്നമായ നമ്മുടെ നാട്!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം