2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

കവിത :വിലയ്ക്കു വാങ്ങിയ വിലങ്ങ്

കവിത
...........
              വിലയ്ക്കു വാങ്ങിയ വിലങ്ങ്
        .....................................................
വിലയ്ക്കു വാങ്ങിയ
ഈ വിലങ്ങ്
ഇനി സ്വയം തന്നെ
അണിയണം
ഇനി ഇവിടെ ആരും
പരന്നു നടക്കരുത്
ഒതുങ്ങിയൊതുങ്ങി
നടക്കുക
അഭിപ്റായങ്ങൾ
വേണ്ട
അനുസരണം മാത്റം മതി
എന്നാണു വിധി
കണ്ണും കാതും
മൂടി വെക്കുക
കൈ കൂപ്പി നില്ക്കുക
അപ്പോൾ വികസനം
താനേ മുട്ടി വിളിക്കും
ഇനി ഈ മണ്ണിൽ
രക്തം ചിന്താതിരിക്കാൻ
വിപ്ളവക്കാരികൾ
സഹകരിക്കുക
കുടിയിരുത്തിയ
പുതിയ മൂർത്തി
സത്യത്തിൻറെ
ഹൃദയരക്തത്തിനായ്
ഉറഞ്ഞു തുള്ളിത്തുടങ്ങി
അവസാനം
വരം കൊടുത്തവനും
സ്വയ രക്ഷക്കായി ഓടി -
തളർന്നു വീഴുന്ന കാഴ്ച്ച കണ്ട്
ലോകം പൊട്ടിച്ചിരിക്കട്ടെ ....
------------------------------------
ചിത്റം :ഗൂഗിളിൽ നിന്ന് .
.....................................
സുലൈമാൻ പെരുമുക്ക്

5 അഭിപ്രായങ്ങള്‍:

2014, സെപ്റ്റംബർ 9 5:02 AM ല്‍, Blogger ashraf malayil പറഞ്ഞു...

സ്വയ രക്ഷക്കായി ഓടി -
തളർന്നു വീഴുന്ന കാഴ്ച്ച കണ്ട്
ലോകം പൊട്ടിച്ചിരിക്കട്ടെ ....

 
2014, സെപ്റ്റംബർ 9 6:16 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യ വായനക്കും കൈയൊപ്പിനും
നന്ദി അഷ്‌റഫ്‌ ....

 
2014, സെപ്റ്റംബർ 9 9:27 AM ല്‍, Blogger ajith പറഞ്ഞു...

അഭിപ്രായങ്ങള്‍ വേണ്ട, അനുസരണം മാത്രം. അതും ഉപാധികളില്ലാത്ത അനുസരണം

 
2014, സെപ്റ്റംബർ 10 11:31 PM ല്‍, Blogger Cv Thankappan പറഞ്ഞു...

തലയില്‍ കൈവെക്കുക
ശാപമുക്തി നേടാം
ആശംസകള്‍

 
2014, സെപ്റ്റംബർ 14 11:55 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

ഇത് തന്നെ ഭേദം ..അങ്ങനെ ആവട്ടെ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം