2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

കവിത :അരുത്, ആയുധം തൊടരുത്


കവിത 
.............  
               അരുത്, ആയുധം തൊടരുത് 
        ......................................................
                   
 സ്നേഹം പറ്റെ വറ്റിച്ചു 
എന്നിട്ടും അവര്‍ പറയുന്നതോ 
സമാധാനത്തേ  പറ്റി 

എന്നാണ് 
മരിക്കുക എന്നത് 
ഒരുത്തനും അറിയില്ല 
എല്ലാവരും മരിക്കുമെന്നത് 
എല്ലാവർക്കും അറിയും 

മനുഷ്യനെ 
എത്ര വേഗത്തിൽ 
എത്ര ക്രൂരമായി 
കൊല്ലാൻ കഴിയും -
എന്നതാണ് ഇന്നത്തെ ചിന്ത 

ഇന്ന് അയാളെ 
നിങ്ങൾ കൊന്നില്ലെങ്കിലും 
അയാൾ നാളെ മരിക്കും 
എങ്കിൽ ഇന്നൊരല്പം 
ക്ഷമിച്ചുകൂടേ 

കൊല്ലാനല്ല 
കരുത്തു നേടേണ്ടത് 
സഹിക്കാനാണ് 
മനക്കരുത്ത് വേണ്ടത് 
അപ്പോൾ മനുഷ്യൻ 
പൂർണതയിലെത്തുന്നു 

എല്ലാവരെയും 
കൊന്നിട്ട് 
ആരാണിവിടെ
ആയിരം കൊല്ലം 
വാഴുവത്  ?

നമ്മൾ കണ്ട 
തീവ്ര വാദികളുടെ 
കൈയിലുള്ള ആയുധങ്ങൾ 
നമ്മൾ കേട്ട സമാധാനപ്രേമികൾ 
ജന്മം നല്കിയതാണ് 

ഇരകളിവിടെ 
ഇടിവെട്ടേറ്റു 
ബോധമറ്റുകിടക്കുന്നു 
ബോധം തെളിഞ്ഞവർ 
പരസ്പരം കലഹിക്കുന്ന 
ലഹരിയിലുമാണ് 

ആയുധങ്ങൾക്ക് 
അക്രമ മനസ്സുകളെ 
സ്വയം തിരിച്ചറിയാനുള്ള 
സ്റ്റിക്കർ ആരാണ് കണ്ടുപിടിക്കുക 

അന്നു നമുക്ക് 
ഉറക്കെപ്പറയാം 
വാളെടുത്തവൻ വാളാൽ ....

അരുത് മനുഷ്യാ 
ആയുധം തൊടരുത് 
അതു നിന്റെ നാശമാണ് .
................................................

            സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

4 അഭിപ്രായങ്ങള്‍:

2014, ഓഗസ്റ്റ് 8 12:21 PM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

വാളെടുത്തവൻ വാളാൽ ......അതാവും ..അത് മാത്രമാവും ഒടുവില്‍

 
2014, ഓഗസ്റ്റ് 8 3:34 PM ല്‍, Blogger Salim kulukkallur പറഞ്ഞു...

ഉറക്കെപ്പറയുക ...വാളെടുത്തവന്‍ വാളാല്‍

 
2014, ഓഗസ്റ്റ് 9 6:15 AM ല്‍, Blogger Cv Thankappan പറഞ്ഞു...

വാളെടുത്തവന്‍ വാളാല്‍........
നല്ല വരികള്‍
ആശംസകള്‍

 
2014, ഓഗസ്റ്റ് 9 6:43 AM ല്‍, Blogger ajith പറഞ്ഞു...

എന്നിട്ടെന്ത് നേടും ഇവര്‍?
അങ്ങേയറ്റം പോയാല്‍ എഴുപതോ എണ്‍പതോ വര്‍ഷം ഉയിരോടിരുന്നിട്ട് ചത്തുപോകാന്‍, പുഴു അരിക്കാന്‍, മണ്ണായിത്തീരാന്‍ മാത്രം.

മനുഷ്യന്‍ പാഠങ്ങള്‍ പഠിക്കുന്നതേയില്ല.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം