2014, ജൂൺ 20, വെള്ളിയാഴ്‌ച

കവിത :പ്രവാസത്തിൻറെ നേർക്കാഴ്ച


കവിത 
...............
                പ്രവാസത്തിൻറെ നേർക്കാഴ്ച 
             ................................................................

പുലരുന്നതിൻ മുമ്പ് 
ഉണരും പ്രവാസി 
പുലർച്ചേ വരിയായി 
നില്ക്കും പ്രവാസി 

പലകോണിൽ നിന്നും 
വന്നവരിന്ന് 
പുതു നിർമിതിക്കായ് 
കൈ കോർത്തിടുന്നു 

കാത്തു നില്പല്ലോ 
പ്രവാസിക്കു ജീവിതം 
നില്പിൻറെ നീരസം 
എന്നും കുടിക്കും 

മഞ്ഞില്ല ,മഴയില്ല ,
വെയിലില്ല ,കാറ്റില്ല ,
മണൽ കാറ്റും അവനിന്ന് 
ജീവിത കൂട്ടായ് 

ഉരുകുന്ന ചൂടിൽ 
തളരുമ്പൊഴുള്ളിൽ 
കൂട്ടിലെ കിളികൾ 
പതിവായ് കരയും  

മരവിച്ചിടുന്ന 
തണുപ്പിൽ പ്രവാസി 
സ്വപ്‌നങ്ങൾ കണ്ട് 
ഉറങ്ങാതിരിക്കും 

സ്വന്തക്കാർക്കെന്നും 
തണലാം പ്രവാസി 
സ്വന്തം കുടുംബത്തി-
ലന്യൻ പ്രവാസി 

പ്രാസിതൻ രക്തം 
വിയർപ്പായിടുമ്പോൾ 
നാടും മറു നാടും 
ചന്തം തുളുമ്പും 

ലക്ഷങ്ങൾ കൊണ്ട് 
പണിതുള്ള വീട്ടില് 
പ്രവാസിക്കു ജീവിതം 
നാളുകൾ മാത്രം 

പറുദീസയിൽ കാണാം 
പട്ടിണിക്കോലം 
ഉണ്ണാനുടുക്കാനില്ലാ -
ത്തകോലം  

ജീവിതമില്ലാതെ  
ജീവിച്ചു പ്രവാസി 
ജീവിക്കാൻ മോഹം 
പിന്നെയും ബാക്കി ....
.......................................

സഹൃദയരേ ,പ്രവാസലോകത്ത്‌ ഞാൻ കണ്ടതും 
അനുഭവിച്ചതും അനുഭവിച്ചു 
കൊണ്ടിരിക്കുന്നതുമാണ് ഇവിടെ 
പകർത്തിയത് .നാട്ടിൽ മാളിക പണിതവനും 
ഇവിടെ ഉച്ച ഊണിനു ശേഷം മണ്ണിലൊരു 
അഞ്ചു മിനിറ്റ് വിശ്രമിക്കാൻ കഴിയാത്ത 
അവസ്ഥയുണ്ട് എന്നതാണ് സത്യം .
പ്രവാസത്തിൻറെ തിളങ്ങുന്ന മുഖമേ 
ലോകം കണ്ടിട്ടുള്ളൂ ..........പറയാൻ തുടങ്ങിയാൽ 
പറയുന്ന നാവും കരയാൻ തുടങ്ങും കേൾക്കുന്ന 
കാതുകൾ പറയും അസഹ്യമാണിതെന്ന് ......
.............................................................
ചിത്രം :ഗൂഗിളിനോട് കടപ്പാട് 
..................................................
      സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

         

4 അഭിപ്രായങ്ങള്‍:

2014, ജൂൺ 21 4:38 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

പ്രയാസ പ്രവാഹങ്ങൾക്കെതിരേ നീന്തി വരുന്നൂ പാവം പ്രവാസി.....


വളരെ നല്ല കവിത. പിന്നാമ്പുറ സത്യങ്ങൾ കാണാൻ ആർക്കുമിഷ്ടമല്ല.ശുഭാശംസകൾ.....

 
2014, ജൂൺ 21 5:08 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യ വായനക്കും നല്ല അഭിപ്രായത്തിനും
നന്ദി സൗഗന്ധികം .

 
2014, ജൂൺ 21 9:52 AM ല്‍, Blogger ajith പറഞ്ഞു...

എല്ലാം സത്യങ്ങള്‍, നേര്‍ക്കാഴ്ച്ചകള്‍

 
2014, ജൂൺ 27 9:26 AM ല്‍, Blogger Cv Thankappan പറഞ്ഞു...

പ്രവാസത്തിന്‍റെ നേര്‍ക്കാഴ്ചകള്‍....................
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം