കവിത :കുപ്പികൾ എന്തിനു പൊട്ടുന്നു ?
കവിത
.................
കുപ്പികൾ എന്തിനു പൊട്ടുന്നു ?
............................. .............................. .....
ഇന്നലെ വെറുതെ
ഇരുന്ന നേരം
നേരം കളയാനൊരു
കുപ്പി പൊട്ടി
ഇരുട്ട്
പരക്കുന്നതിൻ മുമ്പൊരാൾ
ദു :ഖാർത്തനായ് വന്നു
കൂട്ടുചേർന്ന്
കല്യാണ വാർഷികം
കൊണ്ടാടുവാൻ
കൊണ്ടു വന്നു ഒരാൾ
വേറെ കുപ്പി
പൊട്ടിച്ചിരിച്ചൊരാൾ
വന്നുവല്ലോ
പ്രേയസി പെറ്റ
സന്തോഷം കൂടാൻ
വൃദ്ധസദനത്തിൽ
പെറ്റമ്മയെ
ചേർത്തെന്നു ചൊല്ലി
വന്നൊരുവൻ
അച്ഛനെ കൊന്നവനും
വാടക ഗുണ്ഡയും
ചേർന്നിരിക്കുന്നു
കുപ്പിക്കുമുന്നിൽ
പണ്ടൊക്കെ വീടുകൾ
പണിതിടുമ്പോൾ
പൂജാമുറിക്കാദ്യം
കല്ലുവെയ്ക്കും
ഇന്നൊക്കെ വീടിനു
കല്ലിടുമ്പോൾ
ബാറ് ചേരുന്നിടം
കണ്ടു വെയ്ക്കും
സകല ദു:ഖത്തിനും
പേകൂത്തിനും
സ്നേഹ സന്തോഷങ്ങൾ
പങ്കിടാനും
ഇന്നു സാക്ഷ്യം
വഹിക്കുന്നു മദ്യം
മദ്യമില്ലാത്തൊരു കാര്യമില്ല
മക്കളെപട്ടിണിക്കിട്ടെങ്കിലും
മദ്യം കുടിക്കണം
അച്ഛനെന്നും
ജീവിക്കുവാനായ്
വിയർപ്പൊഴുക്കും
മദ്യംകുടിച്ചുജീവൻ ഒടുക്കും .
സുലൈമാന്‍ പെരുമുക്ക്
00971553538596
12 അഭിപ്രായങ്ങള്‍:
കുടിക്കാന്‍ ഓരോരോ കാരണങ്ങള്‍ :(
ബാർ ഇല്ല എങ്കിൽ ഒന്നിനും ഒരു ബാർ ഇല്ലാത്ത മനുഷ്യർ
മക്കളെപട്ടിണിക്കിട്ടെങ്കിലും
മദ്യം കുടിക്കണം
ATHAAYIRIKKUNNU INNATTHE KERALAM
കുടുംബം പട്ടിണി കിടന്നാലും
പണിക്കൂലിയെല്ലാം ബാറില്‍ നേര്‍ച്ചയിടുന്ന കാഴ്ചകള്‍....
നല്ല വരികള്‍
ആശംസകള്‍
ഏതവസ്ഥയിലും കുപ്പി പൊട്ടും..
മദ്യമേവ ജയതേ
ഇതിനിടയ്ക്ക് ''നായ മയക്കി''യും ഇറങ്ങിയോ..??!! ഹ...ഹ... മറ്റവനങ്ങുള്ളിൽച്ചെന്നാൽ പട്ടിയെ ഭാര്യയായും, ഭാര്യയെ പട്ടിയായുമൊക്കെക്കരുതുന്നൂ ചിലർ..!!!
നല്ല കവിത.
ശുഭാശംസകൾ.....
നന്ദി സഹൃദയരെ .എത്രയത്ര കുടുംബങ്ങളാണ് ഈ കിടത്തം
കിടന്നതിനാൽ തളർന്നു പോയത്
എന്നിട്ടും ലോകം കണ്ണു തുറക്കുന്നില്ല .
യുദ്ധം കൊണ്ടും കലാപം കൊണ്ടും
മരിക്കുന്നവരെക്കാൾ കൂടുതൽ മനുഷ്യർ
പുകവലിയാലും മദ്യപാനത്താലും ലോകത്ത്
മരിച്ചു വീഴുന്നു എന്നിട്ടും അധികാരികൾ ഉണരുന്നില്ല .ചുരുങ്ങിയത് യുദ്ധത്തിനും കലാപത്തിനും എതിരു പറയുന്ന അലങ്കാര വാക്കുകളെങ്കിലും പറഞ്ഞുകൂടെ ?.....
ഏറെ സ്നേഹത്തോടെ
സ്നേഹത്തിലെത്തിയ ,
ഫൈസൽ ബാബു
vachanam
akbar
c.v .തങ്കപ്പേട്ടൻ
മുഹമ്മദ് ആറങ്ങോട്ടുകര
അജിത്തേട്ടൻ ...എല്ലാവരും
എനിക്ക് ഏറെ വേണ്ടപ്പെട്ടവരാണ്
നിങ്ങളുടെ അഭിപ്രായങ്ങളും
നിർദേശങ്ങളും പ്രോത്സാഹനങ്ങളും
എന്നെ പുതുമയിലേക്ക് നയിക്കുന്നുണ്ട് ... നന്ദി ...
ആഘോഷങ്ങള്‍ എന്ത് തന്നെ ആയാലും ഇന്ത്യക്കാര്‍ക്ക് ആഘോഷിക്കുവാന്‍ മദ്യം ഇല്ലാതെ ആവില്ല .റേഷന്‍കടയില്‍ പോയി അരി വാങ്ങി വരുവാന്‍ ചെറുപ്പക്കാരോട് പറഞ്ഞാല്‍ അവര്‍ക്ക് അഭിമാനം നഷ്ട പെടും പക്ഷെ ഇവന്മാര്‍ ഒരു ഉളിപ്പും ഇല്ലാതെ ബിവറേജു കോര്‍പ്പറേഷന് മുന്‍പില്‍ രണ്ടും മൂന്നും മണിക്കൂര്‍ മദ്യത്തിനായി കാത്തു നില്‍ക്കും .അതാണ് ഇന്ത്യക്കാര്‍
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ശെരിക്കും നമ്മള്‍ ചിന്തിക്കേണ്ട വിഷയമാണിത് .
അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശും കൊടുത്ത് ആ കാശിന് കള്ളും വാങ്ങിക്കുടിച്ച് കണ്ട റോട്ടിലും ഇടവഴിയിലുമൊക്കെ വീണു കിടന്ന് ...
വീട്ടുകാരെയും നാട്ടുകാരെയും ഒരേ പോലെ വെറുപ്പിക്കുന്ന ചില ആളുകള്‍ !
എത്ര കണ്ടാലും കൊണ്ടാലും എത്രത്തോളം ബോധ വല്‍ക്കരണം കൊടുത്താല്‍ ... ഞാന്‍ നന്നാവൂലാ... മറ്റുള്ളവരെ നനാവാന്‍ സമ്മതിക്കൂലാ എന്ന പിടിവാശിയോടെ ജീവിക്കുന്ന കുറേ മനുഷ്യര്‍...
ലഹരിക്കടിമയായി അവസാനം ... കാശ് കൊടുത്തു വാങ്ങാന്‍ കഴിയാതെ വരുമ്പോള്‍ ... ആ ലഹരി സംഘടിപ്പിക്കാന്‍ വേണ്ടി ഏതു വിധേനയും കാശുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച് അവസാനം എല്ലാ നിലക്കും സാമൂഹ്യ ദ്രോഹികളായി മാറുന്ന കുറേ പാഴ്ജന്മങ്ങള്‍ ... !
സുലൈമാന്‍റെ ഈ വരികള്‍ വളരെ അര്‍ത്ഥവത്താണ് _
അഭിനന്ദനങ്ങള്‍ ... (Y)
നല്ലെഴുത്ത് ......... (y)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം