2013, ഡിസംബർ 6, വെള്ളിയാഴ്‌ച

കവിത :കറുത്ത പാട്


  കറുത്ത പാട് 
 ........................

യുദ്ധമരുതെന്ന് 
ഓതിയ സ്ഥലത്തു 
നിന്നാണവർ 
ആയുധമെടുത്തത് 

രമ്മ്യത തീർക്കുന്നവൻ്റെ
നാമത്തിലാണവർ 
രക്തം ചിന്തിയത് 

അതിഥി ദേവോ ഭവ 
എന്ന വചനം  നാം
ഇനി എവിടെ 
ഒളിപ്പിച്ചു വെക്കും 

കാലത്തിനു 
മായ്ക്കാനാവാത്ത 
കറുത്ത പാടാണ് 
വെളുത്ത പിശാചുക്കൾ 
ചേർന്നൊരുക്കിയത് 

സത്യത്തേയും 
സ്നേഹത്തേയും 
കറുത്ത പാമ്പുകൾ 
ആഞ്ഞു കൊത്തുന്നത് 
പാമ്പാട്ടികൾ നോക്കി നിന്നു!

പ്രവചനക്കാരുടെ 
പ്രവചനങ്ങൾ തെറ്റി 
കാരണം അവർ 
പ്രവാചകന്മാരായിരുന്നില്ല-

അവർ മാടപ്രവുകളുടെ 
രൂപത്തിൽ വന്ന 
കഴുകൻ മാരായിരുന്നു*

പൊയ് മുഖങ്ങൾ 
കൊഴിഞ്ഞു വീഴുന്നത് 
മഹാത്മാവ് 
ദൂരെ നിന്നു നോക്കി 
കൂടെ ശ്രീ രാമനും ഉണ്ടായിരുന്നു!
<><><><><><><><><><><>
* ഓരോ ഡിസംബർ ആറും
മതേതര നാട്യക്കാരുടെ
മുഖംമൂടികൾ പിച്ചിച്ചീന്തിക്കൊ
ണ്ടിരിക്കുന്നു!
---------------------------------------------

           സുലൈമാന്‍ പെരുമുക്ക് 
             

10 അഭിപ്രായങ്ങള്‍:

2013, ഡിസംബർ 6 4:11 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

നന്മ പുലരട്ടെ !
മതങ്ങൾ മനുഷ്യരെ ഒന്നിപ്പിച്ചില്ലെങ്കിലും ഭിന്നിപ്പിക്കാതിരിക്കട്ടെ

 
2013, ഡിസംബർ 6 4:15 AM ല്‍, Blogger ajith പറഞ്ഞു...

വെളുത്ത പാടുകളൊന്നും കാണാനുമില്ല

 
2013, ഡിസംബർ 6 4:37 AM ല്‍, Blogger KOYAS KODINHI പറഞ്ഞു...


സത്യത്തേയും
സ്നേഹത്തേയും
കറുത്ത പാമ്പുകൾ
ആഞ്ഞു കൊത്തുന്നത്
പാമ്പാട്ടികൾ നോക്കി നിന്നു

 
2013, ഡിസംബർ 6 5:15 AM ല്‍, Blogger അനാമിക പറയുന്നത് പറഞ്ഞു...

പൊയ് മുഖങ്ങൾ
കൊഴിഞ്ഞു വീഴുന്നത്
മഹാത്മാവ്
ദൂരെ നിന്നു നോക്കി
കൂടെ ശ്രീ രാമനും ഉണ്ടായിരുന്നു .................നന്നായിട്ടുണ്ട്

 
2013, ഡിസംബർ 8 8:12 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

സ്വാർത്ഥത ഉടലെടുക്കുന്ന ഇടങ്ങളില്ലെല്ലാം
ഭിന്നിപ്പും രക്ത ചൊരിച്ചിലും കാണും .നല്ല വാക്കിനു നന്ദി .

 
2013, ഡിസംബർ 8 8:19 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

കാട്ടാളന്മാർ പെരുകുമ്പോൾ
കറുത്ത പാടുകൾ മാത്രം മുഴച്ചു നില്ക്കും .
വായനക്കും അഭിപ്രായത്തിനും നന്ദി ,

 
2013, ഡിസംബർ 8 8:33 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

കാഴ്ചക്കാരായി നോക്കി നില്ക്കാനാണ്
അധികം പേരും ആഗ്രഹിക്കുന്നത് .അതാണ്‌
നിഷ്പക്ഷത എന്നവർ കരുതുന്നു .സത്യത്തിൽ
സത്യത്തോട് അകന്നാണവർ നില്ക്കുന്നത് ...
വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി .

 
2013, ഡിസംബർ 8 8:44 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ലോകത്തുള്ള മുഴുവൻ മഹാത്മക്കളെയും
പുണ്യ പുരുഷൻമാരെയും നമുക്കറിയാം പക്ഷേ ,
ഒരാളുടെ ഒരു വചനം പോലും ജീവിതത്തിൽ
പകർത്താനാവാത്തതെന്തേ ?...വരവിനും
കയ്യോപിനും നന്ദി .

 
2013, ഡിസംബർ 9 8:27 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അര്‍ത്ഥവത്തായ കവിത.
പൊയ്മുഖങ്ങള്‍ക്കു പകരം ചുറ്റും പ്രകാശം പരത്തുന്ന മുഖങ്ങള്‍ തെളിഞ്ഞു വരട്ടേ!
ആശംസകള്‍

 
2013, ഡിസംബർ 24 11:04 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

പാടിനു 'മോഡി' കൂട്ടാനായി ഇപ്പോഴും ചിലർ

നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം