2013, നവംബർ 28, വ്യാഴാഴ്‌ച

കവിത : ഞങ്ങൾ തമ്പ്രാക്കൾ പറയും ....


കവിത 
..............
                     ഞങ്ങൾ തമ്പ്രാക്കൾ പറയും ....
                 ...............................................................

ഒന്നിച്ചിരിക്കാൻ 
മോഹിക്കരുത് 
പിന്നിൽ നീങ്ങി നില്ക്കുക 
കുമ്പിടാൻ കല്പിക്കുമ്പോൾ 
മുട്ടുകുത്തി ഇഴയുന്നവരെയാണ് 
ഞങ്ങൾക്കിഷ്ടം 

നിങ്ങൾക്ക് 
പട്ടിണി കിടന്നു മരിക്കാം 
പക്ഷേ കരയരുത് 
ഇനി കരഞ്ഞാലും 
ഒന്നും പറയരുത് 

നിങ്ങൾക്ക് തല മതി 
തലച്ചോറ് വേണ്ട 
നിങ്ങൾക്ക് പാടി രസിക്കാം 
പക്ഷേ അത് ഞങ്ങളുടെ 
വീരഗാഥകളായിരിക്കണം 

ഞങ്ങൾക്ക് നേരെ 
നീളുന്ന വിരലുകൾ 
മുറിച്ചെടുക്കും 
നാവുകൾ അറുത്തു മാറ്റും 

നിങ്ങൾ തീവ്ര വാദികളും 
ഭീകരവാദികളും ആണന്ന് 
ഞങ്ങൾ ഉറക്കെ പറയും 

ആഗ്രഹങ്ങളും 
ആദർശങ്ങളും 
നിങ്ങൾ പറയരുത് 
അത് ഞങ്ങൾക്ക് സ്വന്തം 

എങ്ങനെയാണ് 
അനുസരണയുള്ള 
അടിമയാവുക 
എന്നതാണ് 
ചരിത്രത്തിൽ നിന്ന് 
നിങ്ങൾ പഠിക്കേണ്ടത് .

      സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com

9 അഭിപ്രായങ്ങള്‍:

2013, നവംബർ 29 12:26 AM ല്‍, Blogger ajith പറഞ്ഞു...

അങ്ങനെയുള്ളവരെയാണ് അവര്‍ക്കാവശ്യം.

 
2013, നവംബർ 29 2:46 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

അടിമത്തം മുകളിൽ നിന്നാരംഭിക്കുന്നു പണത്തിന്റെ സുഖത്തിന്റെ അടിമകൾ തന്നെ മുകളിൽ ഇരിക്കുന്നെങ്കിലും തമ്പ്രാൻ എന്ന് വിളിക്കുമെങ്കിലും

 
2013, നവംബർ 29 4:46 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അടിമത്തം വിട്ടെങ്കിലും ഇന്നും അടിമബോധമായി ജീവിക്കുന്നു പാവങ്ങള്‍..
മൂര്‍ച്ചയുള്ള വരികള്‍

 
2013, നവംബർ 29 11:22 PM ല്‍, Blogger Unknown പറഞ്ഞു...

കാലിക പ്രസക്തിയുള്ള വരികള്‍ ... ഭാവുകം നേരുന്നു

 
2013, ഡിസംബർ 1 4:27 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ ,അവരെയാണ് അവർ
എല്ലാവരിലും തിരയുന്നത് .വായനക്കും
അഭിപ്രായത്തിനും നന്ദി അജിത്തേട്ട .

 
2013, ഡിസംബർ 1 4:32 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

കാലം അനീതിക്കെതിരെ പൊരുതും. അഭിപ്രായത്തിനു
നന്ദി ബൈജു .

 
2013, ഡിസംബർ 1 4:42 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ചിലർ അങ്ങനെയാണ് മോചനം ആഗ്രഹിക്കുമ്പോഴും
ചങ്ങലയെ സ്നേഹിച്ചു കൊണ്ടിരിക്കും
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി തങ്കപ്പേട്ട .

 
2013, ഡിസംബർ 1 4:46 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും കയ്യൊപ്പിനും നന്ദി sharafuddeen....

 
2013, ഡിസംബർ 24 7:41 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...


അതാഗ്രഹിക്കുന്നവരാണല്ലോ ഈ ചരിത്രകാരന്മാർ.!
നല്ല കവിത.

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംസകൾ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം