2013, നവംബർ 14, വ്യാഴാഴ്‌ച

കവിത :രണ്ടു ജാതകങ്ങൾ





കവിത 
.................
                             രണ്ടു ജാതകങ്ങൾ 
                   .................................................

അമ്മായിയമ്മയും 
മരുമകളും 
പൊരുത്തപ്പെടാത്ത 
രണ്ടു ജാതകങ്ങളാണ് 

ചില്ലക്ഷരങ്ങൾക്കിടയിൽ നിന്ന് 
ചികഞ്ഞെടുക്കുന്ന കനലിൽ 
ആദ്യം വെന്തെരിയുന്നത് 
ആരെന്ന സത്യം അവർ മറക്കുന്നു  


വിവാഹത്തിൻറെ 
തലേ രാത്രിയിൽ 
അടുക്കളയിലെ പാത്രങ്ങളും 
അമ്മിത്തറയും 
അലക്കു കല്ലും 
സങ്കടപ്പെട്ടാണ് കരഞ്ഞത് 

ഒരു സ്ത്രീ 
അമ്മായിയമ്മ -
യാവുന്നതോടെ 
ക്രോധവും ക്രൗര്യവും 
മനസ്സിൽ വന്നു മുട്ടും 

ഹൃദയം തുറന്നു 
സ്വീകരിച്ചാൽ 
ഞെരമ്പുകളിലവ 
പ്രകമ്പനം തീർക്കും 

മരുമകളിൽ നിന്ന് 
അമ്മായിയമ്മയുടെ 
സ്ഥാനത്തേക്കുയരുമ്പോൾ 
അനുഭവിച്ചതെല്ലാം 
പിന്നെ മറക്കുന്നു 

അപൂർവ്വം ജന്മങ്ങൾ 
അമ്മയായും മകളായും 
ജീവിക്കുമ്പോൾ 
അധികം പേരും  പോരടിച്ചു 
കാലം കഴിക്കുന്നു 

ഒരേ സമയം 
രണ്ടു കഥാ പാത്രങ്ങളാവുന്ന 
പുരുഷൻ 
വിവേകം കൊണ്ട് 
ഇന്ദ്രജാലം തീർത്താൽ 
കുടുംബം സ്വർഗമായിടും 
   
        സുലൈമാന്‍ പെരുമുക്ക് 
                 00971553538596
            sulaimanperumukku @gmail .com 





5 അഭിപ്രായങ്ങള്‍:

2013, നവംബർ 14 8:41 AM ല്‍, Blogger ajith പറഞ്ഞു...

അങ്ങനെയല്ലാത്തിടവും ഉണ്ട്

 
2013, നവംബർ 14 8:58 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അപൂർവ്വം ജന്മങ്ങൾ
അമ്മയായും മകളായും
ജീവിക്കുമ്പോൾ
അധികം പേരും പോരടിച്ചു
കാലം കഴിക്കുന്നു ....ആദ്യ വായനക്കും
അഭിപ്രായത്തിനും നന്ദി ...

 
2013, നവംബർ 15 5:11 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഇപ്പോഴത്തെ ടിവി സീരിയലുകളിലും എന്താ കഥ!
ആണൊരുത്തന്‍ ഞാണിന്മേല്‍ കളിതന്നെ നടത്തണം!!!
എല്ലായിടത്തും ഇല്ലാട്ടോ.സ്വന്തം മകളെപ്പോലെ മരുമകളെ കാണുന്ന അമ്മായിയമ്മമാരും ഉണ്ട്.
നന്നായി രചന.
ആശംസകള്‍

 
2013, നവംബർ 21 5:29 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നല്ലവർക്ക് നന്മ നേരുന്നു ...നല്ല വാക്കിനു നന്ദി .....

 
2013, ഡിസംബർ 23 7:40 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

it's really a puzzle...

nice poem

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം