കവിത :എൻറെ കളിവീട്
കവിത
...............
എൻറെ കളിവീട്
.............................. ...........
ബാല്യകാല സ്മരണയിലെ
വെള്ളി നക്ഷത്ര മാണ്
എനിക്കെൻറെ കളിവീട്
ഞാൻ ഓർക്കുന്നു
അന്ന് കാറ്റത്ത്
എൻറെ കളിവീട്
ആടി ഉലഞ്ഞി
പിടഞ്ഞു വീണത്
നോക്കി നില്ക്കെ
എൻറെ കുഞ്ഞു ഹൃദയവും
കൂടെ തകർന്നു വീണു
കടുന്നൽ കുത്തേറ്റ പോലെ
ഞാൻ പിടഞ്ഞു കരഞ്ഞു
കരച്ചിൽ കേട്ട്
ഓടി വന്ന ഉമ്മ
എന്നെ തലോടിക്കൊണ്ട്
പൂർവ്വാധികം
മനോഹരമാക്കി തന്നു
എൻറെ കളി വീട്
പിന്നെ ഇത്തിരി നേരം
ഉമ്മ കളിപ്പാട്ടങ്ങളുണ്ടാക്കി
തന്നു ,കൂടെ കളിച്ചു...
അതിനിടയിൽ
അകലേക്കു പാഞ്ഞ
എൻറെ കണ്ണുകൾ
വല്ല്യുമ്മയുടെ രൂപം
ഒപ്പി യെടുത്തു വന്നു
ചക്ക ചുമന്നു വന്ന
വല്ല്യുമ്മയെ കണ്ട ഞാൻ
തുള്ളി ചാടി
പഴുത്ത ചക്കയുടെ
മണം പരന്നപ്പോൾ
എൻറെ വായിൽ
ജല ധാര വീണു
മൂക്കിലൂടെ
കുതിച്ചു കയറിയ മണം
വിശപ്പിനെ വിളിച്ചുണർത്തി
വിശപ്പിനെ മറക്കാനും
കൂടി യായിരുന്നു വെത്രേ
ഉമ്മ ചിലപ്പോൾ
കൂടെ കളിച്ചിരുന്നത്
വെറി പിടിച്ച
ഞാൻ പറഞ്ഞു
ഹായ് വല്ല്യുമ്മ നല്ല മണം
നമുക്ക് തിന്നാം
വല്ല്യുമ്മ :എങ്കിൽ
കത്തിയെടുത്തു വാ
നിൻറെ വീട്ടിൽ
വെച്ചു തന്നെ മുറിച്ചു തിന്നാം
അന്ന്
പട്ടിണിക്കാരന്റെ
അത്താഴവും
ചക്ക യായിരുന്നു
ഇന്ന് ആർക്കും ചക്ക വേണ്ട
എങ്കിലും ഇന്ന്
ചക്ക ചേക്കേറി
ഹൈപ്പർ മാർക്കറ്റുകളിലെ
അലങ്കരിച്ച സ്റ്റാളുകളിൽ
സ്വർണ്ണപ്പല്ലു കാട്ടി
ചിരിച്ചിരിക്കുന്ന രംഗം
സുന്ദരക്കാഴ്ചയാണ്
അത് കാണുമ്പോൾ
എൻറെ കളി വീടും
ഉമ്മയും വല്ല്യുമ്മയും എല്ലാം
ഓർമ്മയിൽ വിരുന്നെത്തും
ഉമ്മ സ്ഥാനം
നിർണയിച്ച
ആ കളിവീടിൻറെ
സ്ഥാനത്തു തന്നെയാണ്
ഇന്നെൻറെ വീട് ഉയർന്നത്
ചില ഓർമ്മകൾ
സ്വർഗീയ അനുഭൂതി
പകരുമ്പോൾ
കസ്തൂരിയുടെ സുഗന്ധം
പെയ്തിറങ്ങും .....
സുലൈമാന്‍ പെരുമുക്ക്
00971553538596
ചിത്രം മുഖ പുസ്തകത്തിൽ നിന്ന് ...നന്ദി
5 അഭിപ്രായങ്ങള്‍:
ഓർമകൾ അങ്ങനെ ഇനിയും വരയിൽ വിരിയട്ടെ വരികളിലും
ഹൃദയ സ്പര്‍ശിയായ വരികള്‍ ! ഇത്തരം ഓര്‍മ്മകളാണ് നമ്മില്‍ ഗതകാല സ്മരണയും ഉറ്റവരെക്കുറിച്ചുള്ള മങ്ങാത്ത ഓര്‍മ്മകളും എന്നും നില നിറുത്തുന്നത് . അഭിനന്ദനങ്ങള്‍ !
........... Hamza Pullatheel
ചില ഓര്‍മ്മകളുടെ സുഗന്ധം
ഓര്‍മ്മകള്‍ സുന്ദരം ..കളിവീടും സുന്ദരം ..പക്ഷെ ഇതൊരു കഥയായ് ..കവിത കണ്ടില്ല
നിറഞ്ഞ സ്നേഹത്തോടെ ആശംസകളും അഭിപ്രായങ്ങളും
രേഖപ്പെടുത്തുന്ന എല്ലാ സഹൃദയരോടും എനിക്ക് നന്ദിയും
കടപ്പാടുമുണ്ട് ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം