കവിത :ക്ഷുഭിതയൗവനം തിരി യണഞ്ഞുവോ ?
കവിത
...............
ക്ഷുഭിതയൗവനം തിരി യണഞ്ഞുവോ ?
............................. ...............................................................
നെഞ്ചകത്ത്
എരിയുന്ന
കനലുകളുണ്ടങ്കിൽ
ആളിപ്പടരുമത്
ജ്വാലയായ്
അന്ന്
മാറ്റത്തിൻറെ
കൊടുങ്കാറ്റ്
ആഞ്ഞടിക്കും
പക്ഷെ ഇന്ന്
യുവത്വ ത്തിനു
പോരാടാനുള്ള മനസ്സ്
എവിടയോ നഷ്ടമായി -
യന്ത്രസമാന മാണിന്നത്
ഇരുട്ടറയിലവർ
സ്വയം ബന്ധിതരാണ്
ഉണർത്തു പാട്ടുകളും
പോരാട്ടക്കഥകളും
ജപമാല മണികളെ
താരാട്ടുവാനുള്ളതായി
ചിലർക്ക്
ധീരമായ് പോരാടിയ
മഹാരഥന്മാർ
ഇന്ന് കവലകളിൽ
നോക്കു കുത്തികളായ്
നില്ക്കുന്നു -
പറവകൾക്ക്
വെള്ള പൂശാൻ
വിധിക്കപ്പെട്ട
വരായിക്കൊണ്ട്.
മതം കറുപ്പാണന്ന്
പാടി നടന്നവർ
തളർന്നു വീണത്
ആൾ ദൈവങ്ങളുടെ
കാൽ ചുവട്ടിലാണ്
ഇരുട്ടിനെ
ഇരുട്ടുകൊണ്ട്
മായ്ക്കാനുള്ള
അത്ഭുത സിദ്ധി നേടാൻ
ഇരുട്ടറയിലവർ
തപസ്സനുഷ്ടിക്കുന്നു
വെളിച്ചം
ഇന്നവർക്ക്
ദു:ഖമാണ്
ഇനി ഇവരെ
വിളിച്ചുണർത്താൻ
പ്രകൃതിയിൽ നിന്നൊരു
ഘോര ശബ്ദം
ഉടലെടുക്കുമോ ?....
സുലൈമാന്‍ പെരുമുക്ക്
00971553538596
9 അഭിപ്രായങ്ങള്‍:
ആശംസകൾ
ക്ഷുഭിതയൌവനം സുഷുപ്തിയിലാണ്
വളരെ സത്യം! തൊഴിലിനും സൈബര് യുഗത്തിനും ഇടയിൽ അങ്ങിനെ ചിലര് ജീവിച്ചിരുന്നു! ഓല മേഞ്ഞ വൈറ്റിങ്ങ് ഷെഡ് നു അടിയിൽ, കലുങ്ങിന്റെ മുകളില, junctionile മുറുക്കാൻ കടയുടെ തട്ടിയുടെ ഓരത്ത്, ആൽമര ചുവട്ടില കല്യാണ, മരണ വീടുകളിൽ സമര മുഖങ്ങളിൽ,പ്രണയ ലോകത്ത്, ജയിൽ നിറക്കാൻ, ഒരു അപകടം കണ്ടാൽ ഓടി അടുക്കാൻ
ഇപ്പൊ സൈബര് ലോകത്തും സ്വാശ്രയ കലാലയങ്ങളിൽ അവിടുത്തെ രാഗ്ഗിങ്ങിന്ൽ, ക്യാമ്പസ് പ്ലസിമെന്റുകളിൽ, quotation പ്രവർത്തനങ്ങളിൽ, എല്ലാം നമ്മൾ ബിസി ആണല്ലോ, ക്ഷുഭിതം വിട്ട യവ്വനം
പ്രോത്സാഹനത്തിനു നന്ദി .....
അതെ ,അവർ അലാറം വെക്കാതെയാണ് ഉറങ്ങുന്നത് ....
ഈ ക്ഷുഭിതം വിട്ട യവ്വനത്തിനു വീണ്ടും
തിരികൊളുത്താൻ തിരിച്ചറിഞ്ഞവർ
ഉണർന്നെണീറ്റില്ലെങ്കിൽ വരും തലമുറയുടെ
ശാപ വർഷം നിരന്തരം ഏല്ക്കേണ്ടി വരും .....
പ്രോത്സാഹനത്തിനു നന്ദി .
കവിയുടെ ആശങ്കകള്‍ അസ്ഥാനത്തല്ല
ഇന്നിന്‍റെ വല കണ്ണികളില്‍ കുടുങ്ങിയ അലസ വിലാസരാണ് ഇവരില്‍ നിന്ന് നമ്മള്‍ കണ്ട ഒരു വിപ്ലവത്തെ പ്തീക്ഷിക്കണ്ട പുതിയത് വരില്ല എന്നും തീര്‍ത്ത് പറയാന്‍ വയ്യ
വളരെ ശക്തമായ കവിത ...ആശംസകള്‍
നന്നായിരിക്കുന്നു.ആശംസകള്‍!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം