2013, മേയ് 18, ശനിയാഴ്‌ച

കവിത : സ്വയം കുരുക്കൊരുക്കുന്ന മാട പ്രാവുകൾകവിത 
................
                     സ്വയം കുരുക്കൊരുക്കുന്ന 
                              മാട പ്രാവുകൾ 
                  .....................................................
ഓരോ അമ്മയും വിശ്വസിച്ചീടുന്നു 
പൊൻ മകൾ വേട്ടയാട പ്പെടില്ലെന്ന് 
ഓരോ അച്ഛനും വിശ്വസിച്ചീടുന്നു  
കനി മകൾക്കാപത്തണയുകില്ലെന്ന് 

ഓരോ സോദരനും കരുദുന്നു നിത്യവും 
സോദരി വിവേകമതിയാണന്നു തന്നെ 
ഓരോ കാമുകിയും കരുതുന്നു അന്ധമായ് 
ഞാൻ മാത്രം വഞ്ചിക്കപ്പെടുകയില്ലെന്ന് 

ലൈലയായ് ,മജിനുവായ് സ്വപ്‌നങ്ങൾ കണ്ടു 
താജ്മഹൽ നിത്യവും സ്വപ്നത്തിൽ തീർത്തു 
സ്വപ്‌നങ്ങൾക്കിടയിൽ പീഡന മേറ്റ് 
കണ്ണീർ കയത്തിൽ അകപ്പെട്ടു കഷ്ടം 

നാൾക്കുനാൾ പീഡന കഥകൾ കേക്കിലും 
നീറും മനസ്സുകളെ നേരിൽ കാണ്കിലും 
പാഠ മുൾക്കൊള്ളാത്ത പെണ്‍പിറപ്പുണ്ടേറെ 
വീണുടഞീടും പളുങ്കു പാത്രങ്ങൾ 

നീ എത്ര സുന്ദരി എന്നൊരു വാക്ക് 
ഏതൊരു പിശാചിൽ നിന്നു കേട്ടാലും 
ആനന്ദം കൊള്ളുന്നു ,മതി മറന്നാടുന്നു 
കൊഞ്ചി കുഴഞ്ഞി കീഴ്പെട്ടിടുന്നു   

പ്രിയനായ് കണ്ടവൻ കാട്ടാളനായ് മാറി 
താനേ നെയ്തൊരാ സ്വപ്നം തകർന്നു 
ദു:ഖം നെഞ്ചിൽ തളം കെട്ടിടുമ്പോൾ 
ജീവനൊരു ഭാരമായ് മാറുമാ നിമിഷം 

നൊന്തു പെറ്റുള്ള അമ്മയെ വിട്ട് 
പോറ്റി വളർത്തിയ അച്ഛനെ വിട്ട് 
ബന്ധു മിത്രങ്ങളെയൊക്കെയും വിട്ട് 
ഇന്നലെ കണ്ടവനെ സ്നേഹിച്ചതിൽ പെട്ട് 

അമ്മതൻ മടിയിൽ വളർന്ന ആണ്‍ തരികൾ 
തീർക്കുന്ന ക്രൂരതകൾ  എത്ര ഭയാനകം 
അമ്മയാവേണ്ടവളെ വഞ്ചിച്ചിടുന്നു 
നിത്യ ശാപത്തിൽ ചെന്നവർ വീഴുന്നു 

അരുത് ,അരുത്, അരുത് കാട്ടാളാ -
എന്നു ചൊല്ലീടുവൻ ആരുണ്ട്‌ മുന്നിൽ

അന്നിവിടെ സംസ്ക്കാര സമ്പന്നർ വാണിടും . 
അന്നിവിടെ മങ്കമാർക്കുൽസവ മായിടും 

          സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com4 അഭിപ്രായങ്ങള്‍:

2013, മേയ് 18 10:49 PM ല്‍, Blogger Aneesh chandran പറഞ്ഞു...

വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങളാകുന്നു

 
2013, മേയ് 19 12:27 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

കാലികം.........

 
2013, മേയ് 19 11:08 AM ല്‍, Blogger ajith പറഞ്ഞു...

നന്നായി

 
2013, മേയ് 20 11:54 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

അക്ഷരം തെറ്റിക്കണ്ട ..ശ്രദ്ധിക്കുക ..ആശംസകള്‍ നല്ല വരികള്‍ക്ക്

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം