2013, മേയ് 15, ബുധനാഴ്‌ച

കവിത :പദയാത്രകളുടെ കാലം



 

കവിത 
..............
                     പദയാത്രകളുടെ കാലം 
                ...................................................
ചിലർക്ക്
പലതും നേടാനും 
ചിലതൊക്കെ 
മൂടി വെക്കാനു-
മുള്ളതാണ് പദ യാത്രകൾ 

അധികാര മോഹികളും 
പുരോഹിതന്മാരും 
ആത്മീയ കച്ചവടക്കാരും 
കാസർകോട്ട് നിന്ന് 
തിരുവനന്ത പുരത്തോളം 
പദയാത്ര നടത്തിയാൽ 
പ്രശ്നങ്ങൾക്ക്‌ പരിഹാരമായി 
അണികൾക്കതൊരുത്സവമായി 

മലയാളിയുടെ മനസ്സ് 
മലവെള്ള പാച്ചിൽ പോലെ 
ലാഭക്കൊതിയിലും 
അന്ധ വിശ്വാസത്തിലും 
ചുറ്റിക്കറങ്ങുകയാണ് 

ചൂഷകർക്ക് 
അമ്മാനമാടാവുന്ന 
പാകത്തിലാണ് 
ഇന്നും ജനംഎത്തി നില്ക്കുന്നത്   

ആധുനീക 
അന്ധ വിശ്വാസങ്ങളെയും 
ഏറെ പുണരുന്നത് 
മലയാളികൾ തന്നെ 

ജ്വല്ലറിക്കാരാൻ 
ആത്മിയതയിൽ ചാലിച്ച 
കച്ചവട ദിനങ്ങൾ 
കണ്ടെത്തുമ്പോൾ 

അനാഥാലയം 
നടത്തുന്നവൻ 
പ്രവാചക രോമങ്ങൾ 
കണ്ടെത്തുന്നു 

ഓരോ മുഖം മൂടികൾ 
തകർന്നു വീഴുമ്പോഴും 
പുതിയത് അണിയുന്നുണ്ടിവർ 
ജനം തിരിച്ചരിയുന്നേയില്ല 

കൈവെട്ടു കാരനേയും 
കാൽവെട്ടു കാരനേയും 
തലവെട്ടു കാരനേയും 
പകൽ വെളിച്ചത്തിൽ 
വോട്ടു ചെയ്തുയർത്തുന്നിവർ 

ഇവർ തന്നെയാണ് 
ആത്മീയ ചൂഷകരെയും 
തലയിലേറ്റുന്നത് 

ഈ ലഹരിക്കൊരു 
മറു മരുന്നില്ലങ്കിൽ 
കേരളം ഭ്രാന്താലയമായി -
തന്നെ തുടരും ....

  സുലൈമാൻ പെരുമുക്ക് 
  sulaimanperumukku @ gmai.com 

ചിത്രം: മുഖ പുസ്തകത്തിൽ നിന്ന് .

11 അഭിപ്രായങ്ങള്‍:

2013, മേയ് 15 11:53 PM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

എവിടെയും കച്ചവടകണ്ണുകള്‍ തന്നെയാണ് മുഖ്യം വരികളില്‍ കാണുന്ന പ്രശേദം കാമ്പുള്ളതാകുന്നു

 
2013, മേയ് 16 12:33 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

കേരളം എന്തയാലും അങ്ങനെ തുടരും

 
2013, മേയ് 16 7:50 AM ല്‍, Blogger ajith പറഞ്ഞു...

പണമില്ലെങ്കില്‍ പിണമെന്ന് ഇക്കാലം

 
2013, മേയ് 17 7:38 PM ല്‍, Blogger Aashiqaane Urdu-Kerala പറഞ്ഞു...

പ്രവാചകർക്കെതിരെയുല്ല ജിഹ്വകൾക്കെതിരെ പൊരുതുക.
തിരുകേശത്തെ വിമർഷിക്കുന്നവർ വിവരമില്ലതവർ മാത്രം

ജമായതിന്ന് ഒക്കെ അന്തവിഷ്വാസമാ ,അല്ലെങ്കിലും അവർ അത്ത്യാദുനിക മുസ്ലിംകള്ല്ലെ?
.
അല്ല ജമായതെ, മതം തന്നെ അന്ത വിശ്വ്വാസമല്ലെ??
കാലം മാറീ ട്ടോ ഇനി കാന്തപുരം നയിക്കും

 
2013, മേയ് 17 8:34 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരിക പ്രവാചക
വീണ്ടും വരിക നീ
ഉലകമിത പിന്നെയും
അന്ധകാരത്തിലായ് .....നന്ദി .

 
2013, മേയ് 17 8:40 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ ,പണമെന്നു കേട്ടാൽ പടച്ചോനെ പോലും പണയം വെക്കും .....

 
2013, മേയ് 17 8:44 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആ പാപക്കറ നമ്മളിലേക്ക്
തെറിക്കാതിരിക്കട്ടെ ....നന്ദി .

 
2013, മേയ് 17 8:49 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

കാലത്തിൻറെ ഈ കൂലം കുത്തി ഒഴുക്ക് കാണുമ്പോൾ
സഹതാപം തോനുന്നു .

 
2013, മേയ് 17 9:05 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

MR SULAIMAAN THANKALUDE KAVITHAKAL KOLLAAM ORU KAARYAM SHRADDHICCHAAL NANNAAYIRIKKUM, KAVITHAKALKK PALAPPOZUM NEELAM KOODUNNU KAVI THANTE AASHAYANGAL VALARE HURUKKI ANUVAACHAKANILEKK ETHIKKUKKANAM APPOL KOODUTHAL VAAYANAKKAARE KITTUM THEERCHA ,,, ORU KAVITHA ROOPAPPEDUNNATHIL ANCH STAGUKAL UND ATH SHRADDHIKKUMALLO.. SAEED HAMADANY , VADUTHALA .

 
2013, മേയ് 17 9:57 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഞാൻ
നന്ദിയോടെ ഓർക്കും ...ഈ പ്രോത്സാഹനം
എന്നെ കൂടുതൽ ഉൽസാഹിയാക്കുന്നു .

 
2013, മേയ് 21 12:11 AM ല്‍, Blogger Unknown പറഞ്ഞു...

A nice one, arthamulkollunna kavithakal, wish u all the best, and eager to read new poems...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം