ഗാനം:കത്ത്പാട്ട്
ഗാനം
കത്ത് പാട്ട്
ഏറ്റ മേറ്റം പിരിശത്താൽ
എഴുതട്ടെ ഒരു കത്ത്
എനിക്കെന്നും പ്രിയമുള്ള
ജുമൈലത്തിന്ന് -മനസ്സിൽ
മധു കോരി ചൊരിയുന്ന
മണി മുത്തിന്ന്
.....................................................
കരളിൻറെ കരളേ നീ
കനവിൽ വന്നണയുമ്പോൾ
കദനങ്ങൾ ഒരു പാട്
പറയാനുണ്ട് -ഖൽബിൽ
പെരുകുന്ന നൊമ്പരങ്ങൾ
ഇനിയു മുണ്ട്
.....................................................
ദുരിതത്തിൻ ചുഴികളിൽ
അകപ്പെട്ട കിളികൾ നാം
ദുനിയാവിൽ ഇനിയെന്ന്
പാറി പറക്കും- സ്നേഹ
ചിറകു വിടർത്തിയെന്ന്
പാടി പറക്കും
......................................................
ദിനമഞ്ചു നേരം ഞാൻ
കരം നീട്ടി ഇറയോനിൽ
ദുരിതങ്ങളകലുവാൻ
ദുആ ഇരക്കും -സഖിയെ
സലാമത്തിനായ് നിയും
കരമുയർത്തൂ
.......................................................
കടലിൻറെ കരകളിൽ
ഇരുവരും കരൾ പൊട്ടി
കരയുന്നു പതിവായി
പകലും രാവും -നീറും
നെഞ്ചിലെ മോഹമെന്ന്
സഫലമാകും
........................................................
ഒരുമിച്ചു രസിച്ചുള്ള
നിമിഷങ്ങൾ ഓർക്കുമ്പോൾ
സുര ലോക അനുഭൂതി
നുകർന്നിടുന്നൂ -പച്ച
കിളി യെന്റെ ഖൽബിലെന്നും
ഊയലാടും
...........................................................
കരയുന്ന കിളിയുടെ
മനസ്സിൻറെ നൊമ്പരങ്ങൾ
കനവിൽ നീ അണയുമ്പോൾ
അറിയുന്നുണ്ട് -പുളകം
ചൊരിയുവാൻ വരും മുത്തേ
ഒരു നാളിൽ ഞാൻ .....
.............................................................
സുലൈമാൻ പെരുമുക്ക്
sulaimanperumukku @ gmail .com
6 അഭിപ്രായങ്ങള്‍:
വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങള്‍
ആഹാ അടിപൊളി
പ്രവാസം കണ്ണീരിനോപ്പം ചിലപ്പോൾ
ചില സമ്മാനങ്ങളും തരും ..... നന്ദി ഷാജു നന്ദി .
ഏറെ സന്തോഷമുണ്ട് റഹ്മാൻ നന്ദി ....
സൂപ്പര്‍ കത്തുപാട്ട്
വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം