2013, മേയ് 12, ഞായറാഴ്‌ച

കവിത: മുറിവേറ്റ പക്ഷി...


കവിത
.................
                              മുറിവേറ്റ പക്ഷി... 
                        ............................................ 
കരളില്‍ അലിവിന്റെ അംശങ്ങളില്ലാതെ
കാട്ടാള മനസ്സുകള്‍ അലറുന്നു കണ്മുന്നില്‍
പാഷാണ്‍ഡ  ജീവികള്‍ ഏല്‍പ്പിക്കും പീഡനം
പരിശുദ്ധനാം ദൈവം കാണുന്നു നിത്യവും
 
ദു:ഖങ്ങളില്ലാ എനിക്കെന്റെ ദൈവമേ -
എങ്കിലും ദു:സ്ഥിതി അറിയാതെ കരയിച്ചു
നോവുകള്‍ നല്‍കുമീ കശ്മലര്‍ അറിയുമോ
നോവുന്ന ഹൃദയത്തിന്‍ നൊമ്പരമെന്തെന്നു
 
സര്‍വം പൊറുക്കുന്ന സ്നേഹ സ്വരൂപനെ
സര്‍വം സഹിക്കാന്‍ കരുത്തെനിക്കേകണേ
ദൈവ നാമങ്ങള്‍ വാഴ്ത്തുമെന്‍ ചുണ്ടിനാല്‍
ദൈവമേ ശാപം ചൊരിയുവതെങ്ങനെ
 
സുകൃതികള്‍ നല്‍കിയ സാന്ത്വന ചിന്തകള്‍
വികൃതികള്‍ ദുര്‍മന്ത്ര വചനങ്ങളാക്കി
കൂരിരുള്‍ മുറ്റിയ പാരിതില്‍ ഞാന്‍ ഒരു -
കസ്തൂരി ദീപം കാണാന്‍ കൊതിക്കുന്നു   
 
ശാരിക പൈതലാംമെൻ മനം  പോലെ നീ
സംശുദ്ധമാക്കിടൂ  മാനവ ഹൃത്തടം 
കാരുണ്യ സിന്ധുവാം ദൈവമേ നിന്‍ കൃപാ -
പൂരം നിരന്തരം വർഷിച്ചിടേണമേ .. . 
 
                 സുലൈമാന്‍ പെരുമുക്ക്
                    00971553538596
               sulaimanperumukku@gmail.com   

   
   ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് .....

3 അഭിപ്രായങ്ങള്‍:

2013, മേയ് 12 5:50 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

എൻറെ സ്നേഹം വന്നു കാണുകയും
നിരന്തരം അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും
നിർദേശങ്ങളും തന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാവരോടും എനിക്ക് നന്ദിയും കടപ്പാടുമുണ്ട് .........
അകലങ്ങളില്‍ നിന്ന് ലൈക്കും അഭിപ്രായവും കിട്ടുമ്പോള്‍
കരിങ്കല്ലു പോലുള്ള എന്റെ ഹൃദയം
പ്രകമ്പനം കൊള്ളും ,അപ്പോള്‍
എന്റെ മനസ്സ് പാടികൊണ്ടേയിരിക്കും ....നന്ദി ....

 
2013, മേയ് 12 7:23 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

ആ ചിത്രം വല്ലാതെ നൊമ്പരപ്പെടുത്തുന്നു ..വരികള്‍ക്ക് ആശംസകള്‍

 
2013, മേയ് 12 11:26 AM ല്‍, Blogger ajith പറഞ്ഞു...

കാരുണ്യ സിന്ധുവാം ദൈവമേ നിന്‍ കൃപാ -
പൂരം നിരന്തരം വർഷിച്ചിടേണമേ .. .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം