2013, മേയ് 10, വെള്ളിയാഴ്‌ച

കവിത:ഈ വിളി കേൾക്കൂ


കവിത
................
                     ഈ വിളി കേൾക്കൂ
                  ................................................
രാജ്യ സേവനത്തിനായി
ചേർന്നു നില്ക്കുക
രാഷ്ട്ര ശിൽപ്പികൾക്കു നമ്മൾ
ചെവി കൊടുക്കുക

എവിടെയാണ് നാട് ഇന്ന്
നില്പ്പതോർക്കുക
എത്ര കാലമാണ് നാം
സഹിച്ചു നില്ക്കുക

കൈകളാണ് ഇവിടെ നിന്നും
മാറി പോയത്
കരുണയുള്ള കയ്യിലാണ്
ഭരണം വേണ്ടത്

അഴിമതി നടത്തുവോർ
മടുത്തു നില്ക്കയായ്
അവസരങ്ങൾ നൽകുവോർ
അറിഞ്ഞുവോ ഇത്

പട്ടിണി പെരുകിടുന്നു
ഭാരതത്തില്
പാഠശാല ഇല്ല പല
ഗ്രാമങ്ങളിലും

ശുദ്ധ ജലത്തിന്നു ജനം
ഓടുകയാണ്
ശുദ്ധ വായുവും നമുക്ക്
നഷ്ടമായ് വരാം ...

    സുലൈമാൻ പെരുമുക്ക്
   sulaimanperumukku @ gmail .com




14 അഭിപ്രായങ്ങള്‍:

2013, മേയ് 10 6:30 AM ല്‍, Blogger drkaladharantp പറഞ്ഞു...

കവിതയുടെ വിളി ഇല്ലിതില്‍

 
2013, മേയ് 10 6:57 AM ല്‍, Blogger Njanentelokam പറഞ്ഞു...

കവിത ?

 
2013, മേയ് 10 8:34 AM ല്‍, Blogger ajith പറഞ്ഞു...

ശുദ്ധവായുവും ശുദ്ധജലവുമെല്ലാം നഷ്ടമായ് വരാം

 
2013, മേയ് 10 9:42 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നമുക്ക് കാതോർക്കാം ....നന്ദി .

 
2013, മേയ് 10 10:01 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ശുദ്ധ ജലത്തിന്നു ജനം
ഓടുകയാണ്
ശുദ്ധ വായുവും നമുക്ക്
നഷ്ടമായ് വരാം ...

സത്യം..!!

 
2013, മേയ് 10 10:10 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഗാനമാക്കിയാലൊ ?...സന്തോഷമുണ്ട്......

 
2013, മേയ് 10 10:17 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരും തലമുറ നമ്മേ ശപിക്കാതിരിക്കണമെങ്കിൽ
വൈകാതെ നാം ഉണർന്നെണീക്കണം....നന്ദി ഒരു പാടു നന്ദി .

 
2013, മേയ് 10 10:24 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നാം നോക്കു കുത്തികളായി നില്ക്കാൻ
വിധിക്കപ്പെട്ടവരല്ലെന്ന ബോധം നമ്മിൽ
വളർത്തി എടുക്കണം ...പ്രോത്സാഹനത്തിനു നന്ദി ....

 
2013, മേയ് 10 5:10 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

അധികാരത്തിനുവേണ ­ ്ടി അധാര്‍മ്മികതയുട ­ െ ഏതറ്റം വരേയും പോകാന്‍ മടിക്കാത്ത രാഷ്ട്രീയ,മത മേലാളന്മാര്‍ക്ക ­ ൊരു തിരിച്ചടിയാണ്വെല്‍ഫെയര്‍പ്പാ ­ ര്‍ട്ടിയുടെ വളര്‍ച്ച. നന്മയുടെ പശിമയുള്ള ജനമനസ്സുകളിലേക് ­ കാണ് വെല്‍ഫെയര്‍പാര് ­ ‍ട്ടിയുടെ വേരുകള്‍ ആഴ്ന്നിറങ്ങിയിര ­ ിക്കുന്നത്. ഒരു കൊടുങ്കാറ്റിനും ­ കടപുഴക്കാന്‍ കഴിയാത്തത്ര ആഴത്തില്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഇടതുവലതന്മാര്‍ച­േര്‍ന്ന് ഭരണം കയ്യാളുമ്പോള്‍ അവരുടെ എച്ചില്‍കഷ്ണങ്ങ ­ ള്‍ക്കായി കൈനീട്ടുന്ന മതമേലദ്ധ്യക്ഷന് ­ മാര്‍സ്വന്തം ജനസമൂഹത്തെ തിന്മയുടെ ചെകുത്താന്മാര്‍ ­ ക്ക് കൂട്ടികൊടുക്കുക ­ യാണ് ചെയ്യുന്നത്. സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ ഇവരുടെ കണ്ണീരിനും, തേങ്ങലുകള്‍ക്കു ­ ം യാതൊരു വിലയും കല്‍പ്പിക്കാതെ ഭരണാഭാസം നടത്തുന്ന ഓരോ രാഷ്ട്രീയഹിജഡയ് ­ ക്കും മുഖമടച്ചുള്ള തീഷ്ണമായ പ്രഹരമായിരിക്കു ­ ം വരാന്‍ പോകുന്ന ഓരോ തിരഞ്ഞെടുപ്പും. ­ സമൂഹം കല്‍പ്പിച്ചുതന് ­ ന ന:സ്ത്രീ സ്വാതന്ത്ര്യമര് ­ ‍ഹതി യെന്ന ആപ്തവാക്യം ദൂരെ വലിച്ചെറിഞ്ഞ് ഇനിയീ സമൂഹത്തെ നന്മയുടെ വഴിയേ നയിക്കാന്‍ ഞങ്ങളുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് നേതൃസ്ഥാനത്തേക് ­ ക് കടന്നുവന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രീയസോദരിമാര്‍ ­ ക്ക് അഭിവാദ്യങ്ങള്‍. ­ ... അധികാരമെന്നതിലു ­ പരി സമൂഹത്തിന്‍റെതാഴേക്കിടയില്‍ നരകിച്ചുജീവിക്ക ­ ുന്ന ഓരോ ജീവനേയും നമുക്കൊന്നായി ചേര്‍ന്ന് കൈപിടിച്ചുയര്‍ത ­ ്താം. ആശ്വാസത്തോടെ പുഞ്ചിരിക്കുന്ന ­ ആ മുഖങ്ങളില്‍ നിന്നും അധികം ദൂരെയാവില്ല നമ്മളാഗ്രഹിക്കു ­ ന്ന ഇന്ത്യയുടെ വെല്‍ഫെയര്‍.. അഭിമാനത്തോടുകൂട ­ െ വിളിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സിന്ദാബാദ്..!
വര്‍ത്തമാന കാല ഭാരതം ഒട്ടേറെ ഭീഷണികളെ അഭിമുഖീകരിക്കുന ­ ­്നു. സാമ്രാജ്യത്തം, ഫാഷിസം, അഴിമതി ഇങ്ങനെ രാജ്യത്തെ പിടികൂടിയിരിക്ക­­ുന്ന തെറ്റായ പ്രവണതകളെ നാം ചെറുക്കും. ഈ പാര്‍ട്ടി ആര്‍ക്കും ജീവിക്കാനുള്ള പാര്‍ട്ടിയല്ല. ഇതാര്‍ക്കും തൊഴില്‍ നല്‍കാനുളളതല്ല. ­ ­ രാഷ്ട്രമാണ് തൊഴില്‍ നല്‍കേണ്ടത്. ഇതു ജനങ്ങളെ ബോധിപ്പിക്കാനാണ ­ ­് വെല്‍ഫയര്‍ പാര്‍ട്ടി പരിശ്രമിക്കുക.

 
2013, മേയ് 10 8:19 PM ല്‍, Blogger sulaiman perumukku പറഞ്ഞു...


അതെ, ഞാൻ ഓർക്കുന്നു കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിക്ക് മുമ്പ്
ഒരു പരീക്ഷണാർത്ഥം രൂപം നല്കിയ ജനകീയ
വികസന മുന്നണിക്കെതിരെ എല്ലാ കോമരങ്ങളും
ഒന്നിച്ചു തുള്ളിപ്പറഞ്ഞത്‌ ...രസകരമായിരുന്നു ആ
പ്രചരണം മൂന്നാളുകൾ ബൈക്കിൽ പോകുമ്പോൾ
അവരെ തടഞ്ഞു നിർത്തിക്കൊണ്ട് പറയും ദേ ജനകീയക്കാർക്ക് വോട്ടു കൊടുത്താൽ ഇത്
പോലെ പോകുമ്പോൾ പിടിച്ചു കൂട്ടിലാക്കിയാൽ
ഇറക്കിക്കൊണ്ടുവരാൻ അവർ വരില്ല നീതിയുടെ
പക്ഷത്തെ അവർ നില്ക്കൂ. മദ്യ പാനിയോടു പറഞ്ഞത്
ഇങ്ങനെ ദേ അവർക്ക് വോട്ടു കൊടുത്താൽ ഇങ്ങനെ
കുടിച്ചു പൂസാവാൻ പറ്റില്ല അവർ മദ്യനിരോധനം
ആഗ്രഹിക്കുന്നവരാണ് അത് കൊണ്ട് വോട്ടു നമുക്ക്
ചെയ്യുക ...ഇങ്ങനെ ഓരോരുത്തരുടെയും ദൗർബല്ല്യങ്ങൽ
അളന്നായിരുന്നു ജനകീയ്യ മുന്നണിയെ തറപറ്റിക്കാൻ
ശ്രമിച്ചിരുന്നത് അതിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു
ഒരു കൂട്ടർ ഇങ്ങനെയും പറഞ്ഞു ദെ മുത്തു റസൂലിനെ
നിന്ദിച്ചവന്റെ കൈ വെട്ടിയപ്പോൾ അവന് ചോര കൊടുത്തവർ ഇവരിലുണ്ട് അവർക്ക് വോട്ടു കൊടുത്താൽ
അല്ലാഹു പൊറുക്കുകയില്ല ...ജനകീയ്യ മുന്നണിക്ക്‌ വേണ്ടി
നിന്നവരിൽ അധികവും ജനം തിരിച്ചറിയുന്ന ജന സേവകരായിരുന്നു അവരെ തടഞ്ഞു നിർത്താൻ കഴിയില്ലന്നു
കണ്ടപ്പോൾ അറ്റ കൈക്ക് ഇങ്ങനെ പറഞ്ഞു വോട്ടർമാരോട്
നിങ്ങൾക്ക് അവരിൽ നിന്ന് കിട്ടുന്ന സേവനങ്ങൾ കിട്ടി ക്കൊണ്ടേയിരിക്കും കാരണം അവർ പുണ്യം പ്രതീക്ഷിച്ച്
ചെയ്യുന്നതാണ് ,അതിനർഹർ നിങ്ങളാകുമ്പൾ അവർ നിങ്ങൾക്കു തന്നെ ചെയ്യും അവർ മുൻഗണനയാണ് നോക്കുക
പക്ഷേ ഞങ്ങളിൽ നിന്ന് വല്ലതും കിട്ടണമെങ്കിൽ നിങ്ങൾ വോട്ടു
ഞങ്ങൾക്ക് ചെയ്യണം ....വേറെ ചിലർ പറഞ്ഞു അവരുടെ മുൻ
നിരയിൽ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട് പഞ്ചായത്തിൽ അവർ വന്നാൽ ഇവിടെ നബിദിന റാലി നടത്തുന്നതും മറ്റും നിരോധിക്കും പുലർച്ചക്ക് മുമ്പ് കത്തുമായി വന്ന് ഖുർആൻ
പിടിപ്പിച്ചു സത്യം ചെയ്യിപ്പിച്ച സംഭവവും ഉണ്ടായി .എല്ലാ
ശത്രുക്കളും ഒന്നിച്ചപ്പോൾ തല്ക്കാലത്തേക്ക് അവർ വിജയിച്ചു എങ്കിലും ജനകീയ്യ മുന്നണി പിടിച്ചു നിന്നു ...
അർഹതപ്പെടാത്തത് ആഗ്രഹിക്കാത്ത ,അവകാശത്തേക്കാൾ
കൂടുതൽ ഉത്തരവാദിത്വ ബോധമുള്ള ഒരു ജനത വളർന്നു വരണം അവർക്കിടയിലെ ഇത്തരം പ്രസ്ഥാനങ്ങൾ വിജയിക്കുകയുള്ളൂ ഏതൊരു ജനതക്കും അർഹിക്കുന്ന
ഭരണാധികളായിരിക്കും വരിക .സ്വയം ഒരു മാറ്റത്തിനു
ഒരുക്കമില്ലാത്തവരിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല ....
നന്ദി സുഹൃത്തെ നന്ദി പരിശ്രമിക്കുക വിജയം സത്യത്തോടൊപ്പമാണ് ജനം അത് തിരിച്ചറിയും ഒരു നാൾ .

 
2013, മേയ് 11 3:18 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

kavitha enna nilayil abhiprayam illa.....

 
2013, മേയ് 11 11:04 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

എഴുത്തുകള്‍ എല്ലാം തന്നെ ആനുകാലികങ്ങള്‍ ആണ് ..അഭിനന്ദനം അറിയിക്കട്ടെ ..ഒപ്പം ഇതിനൊരു ഈണം കൂട്ടാന്‍ ശ്രമിക്കുക

 
2013, മേയ് 11 8:48 PM ല്‍, Blogger sulaiman perumukku പറഞ്ഞു...


മനസ്സിൽ തോനുന്ന അഭിപ്രായം
പച്ചയായി എഴുതുന്നതായിരിക്കും
എനിക്ക് ഏറെ ഗുണംചെയ്യുക ...നന്ദി സുഹൃത്തെ .

 
2013, മേയ് 11 8:55 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

അഭിപ്രായം അറിയിച്ചതിൽ സന്തോഷമുണ്ട്
നന്ദിയോടെ ഓർക്കും ഞാൻ ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം