2013, മേയ് 2, വ്യാഴാഴ്‌ച

കവിത :ഓ സരബ്ജിത്ത് സിംഗ് ...കവിത 
................
                   ഓ സരബ്ജിത്ത്  സിംഗ് ...
                ..........................................
നീ ഏതെന്ന 
ചോദ്യത്തിനുത്തര -
മുണ്ടിവിടെ 
ആരെന്ന ചോദ്യം 
ബാക്കിയാണ് 

മദ്യമല്ലോ  നിൻറെ 
ആദ്യത്തെ ശത്രു 
മദ്യം നിന്നെ 
വഴി തെറ്റി വിട്ടതൊ ?

എങ്കിലും ഇന്നു നീ 
രക്ത സാക്ഷി 
ഭാരതത്തിന്നു നീ 
സത്യ സാക്ഷി 

വീര പുത്രാ എന്നുറക്കെ
 വിളിച്ചവർക്കായതില്ല  
നിന്നെ വീണ്ടെടുക്കാൻ 

മാറി മാറി വന്ന 
ഭരണാധിപർക്കെന്നും  
നേരമില്ലാതെ പോയ്‌ 
എത്തി നോക്കാൻ 

പതിറ്റാണ്ടുകൾ രണ്ടു 
നീ തിന്നു വേദന 
അന്ത്യത്തിലും 
കൊടും വേദന തിന്നു 

ആസുര ചിന്തകർ 
നിന്നെ പിളർത്തപ്പോൾ 
വിളറി നിന്നു 
ഇവിടെ സംരക്ഷകർ 

ഇന്നേറെ കണ്ണു നീർ 
വാർക്കുവോർക്കും 
വോട്ടു ബാങ്കില്ലേ 
സ്വപ്ന ഭൂവിൽ ....?

        
      സുലൈമാന്‍ പെരുമുക്ക് 
        sulaimanperumukku @gmail . com 
                 00971553538596 

സഹൃദയരെ എന്‍റെ ബ്ലോഗിലേക്ക് 
എത്താനുള്ള എളുപ്പ വഴി ഇതാ ഇതിലെ ...
നിങ്ങളുടെ സമയം പാഴാവില്ലന്നു ഞാന്‍ കരുതുന്നു .... . 

8 അഭിപ്രായങ്ങള്‍:

2013, മേയ് 2 11:19 AM ല്‍, Blogger CEEKEY MADAYI പറഞ്ഞു...

good....

 
2013, മേയ് 2 11:59 AM ല്‍, Blogger ajith പറഞ്ഞു...

സരബ് ജിത് സിംഗ് ദുരിതമൊക്കെ അവസാനിച്ച് കടന്നുപോയി

 
2013, മേയ് 2 2:59 PM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

അയാള്‍ ഭാഗ്യവാന്‍

 
2013, മേയ് 3 9:01 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നന്ദി യുണ്ട് സീക്കെ ....

 
2013, മേയ് 3 9:07 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ ,അയാൾ കടന്നു പോയി
കടുത്ത വേദന തിന്നു കൊണ്ട് .....നന്ദി അജിത്തേട്ടാ

 
2013, മേയ് 3 9:14 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഭാഗ്യവാൻ ആയേനെ , അയാൾ ഇറ്റലി ക്കാരനായിരുന്നങ്കിൽ ...
അഭിപ്രായം അറിയിച്ചതിൽ സന്തോഷമുണ്ട് ദീപ ..

 
2013, മേയ് 4 12:46 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇപ്പോൾ മാത്രം ഇയാൽ ഇന്ത്യക്കാരനായി

 
2013, മേയ് 4 8:46 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആമനസ്സ് അത് അറിഞ്ഞിരുന്നങ്കിൽ ....നന്ദി ഷാജു .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം