2012 നവംബർ 27, ചൊവ്വാഴ്ച

കവിത : ഞാന്‍ ....?


കവിത 
..............
                       ഞാന്‍ ....?
             ................................
ആരാണ് ഞാന്‍ 
എന്താണ് ഞാന്‍ 
ഏവിടെ നിന്നാണ് ഞാന്‍ വന്നത് 
ഇനി എങ്ങോട്ടാണ് എന്‍റെ യാത്ര 

ദശകങ്ങള്‍ക്ക് മുന്പ് 
ഞാന്‍ എവിടെയായിരുന്നു 
ഞാന്‍ ജനിച്ച നാള്‍ 
കൃത്യമായി രേഖപ്പെടുത്തി 
വെച്ചിട്ടുണ്ട് 
പക്ഷെ 
ഞാന്‍ എന്ന് മരിക്കും എന്നത് 
ആര്‍ക്കാണ് പറയാന്‍ കഴിയുക 

ഞാന്‍ ഏവിടെ,എപ്പോള്‍ ,എങ്ങനെ ,
ജനിക്കണമെന്ന് തീരുമാനിച്ചത് ഞാനല്ല 
എനിക്ക് ജന്മം നല്കിയവരുമല്ല 
പിന്നെ ആര് ?

ആലങ്കാരിക മായി
 ഞാന്‍ എന്നും എന്റെതെന്നും 
പറയുമെങ്കിലും 
അത് തീര്‍ത്തും സത്യമല്ല 

എന്റേതെന്നു പറയുന്നതൊന്നും 
പരമമായി എന്‍റെ ചൊല്പ്പടിക്കൊത്തു 
നില്‍ക്കുന്നതല്ല 
തളര്‍ന്നു കൊണ്ടിരിക്കുന്ന 
എന്‍റെ ശരീരം ,
തകര്‍ന്നു  കൊണ്ടിരിക്കുന്ന 
ഇതര ഗുണങ്ങള്‍  
ഒന്നും എന്‍റെ ഇഷ്ടത്തിനോത്തല്ല 
ചലിക്കുന്നത് 

അവ എന്റെതായിരുന്നങ്കില്‍ ,
അവയെ നിയന്ത്രിക്കുന്നത്‌ 
ഞാനായിരുന്നങ്കില്‍ 
എന്നില്‍ ദു:ഖം തളം കെട്ടുമായിരുന്നില്ല

ദേഹവും  ദേഹിയും ചേര്‍ന്നതാണ് 
ഞാന്‍ എന്ന മനുഷ്യന്‍ 
ദേഹത്തിനു വേണ്ട സത്ത് 
മണ്ണില്‍ നിന്നു ഉദയം ചെയ്യുമ്പോള്‍ 
ദേഹി വിണ്ണില്‍ നിന്നു തന്നെ ആയിരിക്കണം 

ദേഹം മണ്ണിലേക്കും 
ദേഹി വിണ്ണിലേക്കും  തിരിക്കുന്നതോടെ 
എന്‍റെ ജീവിതം ഇവിടെ  അവസാനിച്ചു 

പിന്നെ എന്ത് എന്ന ചോദ്യത്തിനു 
കേവല ബുദ്ധിക്കു 
ഉത്തരം പറയാന്‍ കഴിയുന്നില്ല 
പ്രവാചകന്‍ മാരുടെ 
മറുപടി മാത്രമാണ് 
എന്നെ തൃപ്തനാക്കുന്നത്‌..........
......................................

       സുലൈമാന്‍ പെരുമുക്ക് 
        00971553538596





             

4 അഭിപ്രായങ്ങള്‍:

2012 നവംബർ 27, 10:39 AM-ന് ല്‍, Blogger ajith പറഞ്ഞു...

ഞാന്‍ ആരാണെന്ന ചോദ്യത്തിനുത്തരം കിട്ടിയാല്‍ അവന്‍ ജ്ഞാനി

 
2012 നവംബർ 30, 2:56 AM-ന് ല്‍, Blogger Punnodi MA Rahman പറഞ്ഞു...

കരീബിയന്‍ സാഹിത്യത്തിലെ നിത്യ ഹരിത വസന്തമായ വോള്‍ സോയിങ്ക ഇംഗ്ലീഷില്‍ എഴുതിയ ഒരു കവിതയുടെ ഇതിവ്രത്തം ഓര്‍ത്തുപോയി ഈ കവിത അനുഭവിച്ചപ്പോള്‍ .....സ്വെന്തം ഐഡന്റിറ്റി നഷ്ടപെട്ടവരുടെ രോതനങ്ങള്‍ ആര് കേള്‍ക്കാന്‍........,....!

 
2012 ഡിസംബർ 5, 4:36 AM-ന് ല്‍, Blogger Badar.C Alankode പറഞ്ഞു...

എന്‍റെയും ഉറക്കം കെടുത്തുന്ന ചോദ്യം ഇത് തന്നെ, നന്നായിരിക്കുന്നു.

 
2013 നവംബർ 14, 11:53 PM-ന് ല്‍, Blogger p m mohamadali പറഞ്ഞു...

RATIONALITY IS IRRATIONAL. LET US HOPE THAT FAITH WILL SAVE US

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം