2017, മേയ് 16, ചൊവ്വാഴ്ച

മഹാവിജയം

മഹാവിജയം
~ ~ ~ ~ ~ ~ ~
വിജയ പ്രതീക്ഷക്ക്
മാലയിട്ടൂ നീ
വിപ്ലവിജയം കൊയ്തെടുത്തു!

അഭിനന്ദനങ്ങൾ,
അഭിനന്ദനങ്ങൾ
ആത്മാവിൽന്നുതിരുന്ന
അഭിനന്ദനങ്ങൾ.

അറിവിൻ്റെ താളം
അപതാളമേശാതെ
തിരുതാളമാക്കിയ
താരാഗണം നീ!!

നിമിഷങ്ങളെ നീ
സ്വപ്നങ്ങളാക്കി
സ്വപ്നങ്ങൾ കൊയ്തതു
രത്നങ്ങളാണ്!!!

മധുര പ്രതീക്ഷകൾ
പുളകം തീർക്കുമ്പോൾ
വെളിച്ചത്തിനെന്തു വെളിച്ചം,
ഈ തെളിച്ചത്തിനെന്തു തെളിച്ചം!!!

അഫീഫ, അഫീഫ,*
അഫീഫ ...
യാസ്മിനഭിനന്ദനങ്ങൾ...
<><><><><><><><><><>
* എൻ്റെ സുഹൃത്ത് സൈനുദ്ദീൻ്റെ
മകളാണ് അഫീഫ യാസ്മീൻ.
----------------------------------------------
സുലൈമാൻ പെരുമുക്ക്

1 അഭിപ്രായങ്ങള്‍:

2017, മേയ് 26 11:12 PM ല്‍, Blogger Cv Thankappan പറഞ്ഞു...

ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം